Tuesday December 06, 2016
Latest Updates

ഡീല്‍സ് ഷെയറുകള്‍ വിറ്റു,കമ്പനി മാന്ദ്യത്തില്‍

ഡീല്‍സ് ഷെയറുകള്‍ വിറ്റു,കമ്പനി മാന്ദ്യത്തില്‍

ഡബ്ലിന്‍:വിലക്കുറവിന്റെ പര്യായമായ ഡീല്‍സ് വികസന വഴികളില്‍ മാന്ദ്യം.യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസ്‌കൗണ്ട് റീടെയ്‌ലര്‍ പൗണ്ട്‌ലാന്‍ഡ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡീല്‍സ് ബ്രാന്‍ഡ്, സൗത്ത് ആഫ്രിക്കന്‍ റീടെയ്‌ലര്‍ കമ്പനിയായ സ്റ്റെയിനോഫ് ഇന്റര്‍നാഷണലുമായിച്ചേര്‍ന്ന് 715 മില്ല്യണ്‍ യൂറോയുടെ ഏറ്റെടുക്കല്‍ കരാറില്‍ ഒപ്പിട്ടു.

ഇതോടെ പൗണ്ട്‌ലാന്‍ഡിന്റെ 40%ത്തോളം ഓഹരി സ്റ്റെയിനോഫിന്റേതാകും. അയര്‍ലണ്ടില്‍ 50ഓളം റീടെയ്‌ലര്‍ സ്റ്റോറുകളാണ് ഡീല്‍സ് ബ്രാന്‍ഡിന്റെ പേരില്‍ പൗണ്ട്‌ലാന്‍ഡിനുള്ളത്.

യുകെയിലെ റീടെയ്‌ലര്‍ സ്റ്റോറുകളുമായുള്ള കടുത്ത മത്സരവും മറ്റും കാരണം പൗണ്ട്‌ലാന്‍ഡിന്റെ ഓഹരികള്‍ക്ക് കഴിഞ്ഞ വര്‍ഷം കനത്ത് ഇടിവ് നേരിട്ടിരുന്നു. 2016 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം കുറഞ്ഞതായും കഴിഞ്ഞ മാസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രതിസന്ധി മറികടക്കുന്നതിന്‍രെ ഭാഗമായി 2017ല്‍ അയര്‍ലണ്ടില്‍ 20 മുതല്‍ 30ഓളം റീടെയ്‌ലര്‍ സ്റ്റോറുകള്‍ തുറക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

40% ഓഹരികള്‍ സ്വന്തമാക്കിയെങ്കിലും പൗണ്ടലാന്‍ഡിന്റെ സ്റ്റാഫിനെ മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് തങ്ങള്‍ മുതിരില്ലെന്ന് സ്റ്റെയിനോഫ് അധികൃതര്‍ വ്യക്തമാക്കി

Scroll To Top