Sunday January 22, 2017
Latest Updates

ബീഹാറില്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു

ബീഹാറില്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു

ബീഹാറില്‍ ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. നൂറിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാറ്റ് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കാറ്റ് വരുത്തി വെച്ചത്. കെട്ടിടങ്ങള്‍ക്കും കൃഷിക്കും നാശമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലാണ് നാശ നഷ്ടങ്ങളില്‍ ഏറെയും സംഭവിച്ചിരിക്കുന്നത്.

പാട്‌നയില്‍ നിന്നും 320 കിലോ മീറ്റര്‍ വടക്ക് പുര്‍നിയയിലാണ് മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിച്ചത്. 32 പേര്‍ ഈ പ്രദശത്ത് മാത്രം മരിച്ചുവെന്നാണ് കണക്കുകള്‍. ഇവിടെ 80 പേര്‍ക്കോളം പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 17 പേര്‍ ദഗരൂവ നിവാസികളാണ്. സുരക്ഷാ മുന്നറിയിപ്പോ കാലാവസ്ഥാ പ്രവചനങ്ങളോ ലഭ്യമല്ലാതിരുന്നതാണ് മരണ സംഖ്യ വര്‍ധിക്കാനിടയാക്കിയത്. വീടുകളുടെ മേല്‍ക്കൂര തകര്‍ന്നതാണ് ഏറെ മരണങ്ങള്‍ക്കും കാരണം.

ആഭ്യന്തമന്ത്രി രാജ്‌നാഥ് സിങ് സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 4300 രൂപയും നല്‍കും.

അതേസമയം ദുരിതത്തില്‍ അകപ്പെട്ടവര്‍ക്കുള്ള കേന്ദ്ര ധനസഹായം ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

Scroll To Top