Saturday December 03, 2016
Latest Updates

ഡെഡ് ലൈനിന് പുല്ലു വില ,അഞ്ചര ലക്ഷം വീടുകള്‍ ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തില്ല 

ഡെഡ് ലൈനിന് പുല്ലു വില ,അഞ്ചര ലക്ഷം വീടുകള്‍ ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തില്ല 

ഡബ്ലിന്‍ :ഐറിഷ് വാട്ടറില്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും 100 യൂറോയുടെ സര്‍ക്കാര്‍ ഗ്രാന്റ് തുടര്‍ന്നും ലഭിക്കും എന്ന് സര്‍ക്കാര്‍.ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അന്തിമ ദിവസമായിരുന്ന ഇന്നലെയും രാജ്യത്തെ അഞ്ചര ലക്ഷത്തോളം വീടുകള്‍ രജിസ്റ്റര്‍ ചെയ്തില്ല.സര്‍ക്കാരിനെതിരെ തുറന്ന യുദ്ധപ്രഖ്യാപനം നടത്തിയ പ്രതിഷേധക്കാര്‍ ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യാതെ സര്‍ക്കാരിനെ വെല്ലുവിളിയ്ക്കുന്ന കാഴ്ച്ചയാണ് ഇന്നലെയും കണ്ടത്.

ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ കാട്ടിയ ഉത്സാഹം ഏപ്രിലില്‍ ആദ്യ വാട്ടര്‍ബില്‍ വരുമ്പോഴും കാണിച്ചാല്‍ സര്‍ക്കാര്‍ മുട്ട് മടക്കേണ്ടി വരുമെന്നാണ് പ്രതിഷേധക്കാരുടെ പ്രതീക്ഷ.പക്ഷെ ആദ്യ ബില്‍ എത്തുമ്പോഴേയ്ക്കും ഉപ ഭോക്താക്കള്‍ അപേക്ഷാഫോമുകള്‍ പൂരിപ്പിച്ചു രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമെന്നാണ് ഐറിഷ് വാട്ടര്‍ കരുതുന്നത്.രജിസ്‌ട്രേഷന്‍ നടത്താത്ത ഉപ ഭോക്താക്കാള്‍ക്ക് 260 യൂറോ വര്‍ഷാവസാനം ലഭിക്കുമെന്നാണ് ഐറിഷ് വാട്ടര്‍ മുന്നറിയിപ്പ് നല്കുന്നത്.

ആകെയുള്ള 1.5 മില്ല്യന്‍ ഉപഭോക്താക്കളില്‍ 950000 പേര്‍ മാത്രമാണ് വാട്ടര്‍ രജിസ്‌റ്റ്രെഷനുള്ള ഡെഡ് ലൈന്‍ അവസാനിച്ച ഇന്നലെ വൈകിട്ട് വരെ അപേക്ഷ സമര്‍പ്പിച്ചത്.

Scroll To Top