Monday December 05, 2016
Latest Updates

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയുടെ 1000 യൂറോ സ്‌കോളര്‍ഷിപ്പ്

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയുടെ 1000 യൂറോ സ്‌കോളര്‍ഷിപ്പ്

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയുടെ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചു. 1000 യൂറോയാണ് സ്‌കോളര്‍ഷിപ്പ് തുക. താഴെ പറയുന്ന കോഴ്‌സുകള്‍ക്ക് 2015 സെപ്‌റ്റെംബര്‍ മാസത്തിനു മുന്‍പായി പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹത.

എംഎ ജേര്‍ണലിസം
എംഎസ്‌സി മള്‍ട്ടീമീഡിയ
എംഎ സോഷ്യല്‍ മീഡിയ സ്റ്റഡീസ്
എംഎ ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്റ്റഡീസ്
എംഎ ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ്
എംഎ ഡെവലപ്‌മെന്റ്
എംഎ ഇന്റര്‍നാഷ്ണല്‍ സെക്യൂരിറ്റി ആന്‍ഡ് കോണ്‍ഫല്‍ക്ട് സ്റ്റഡീസ്
എംഎ സെക്ഷ്വാലിറ്റി സ്റ്റഡീസ്
എംഎ പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍സ്
എംഎസ്‌സി സയന്‍സ് കമ്മ്യൂണിക്കേഷന്‍
എംഎ കംപാരറ്റീവ് ലിറ്ററേച്ചര്‍
എംഎ ട്രാന്‍സിലേഷന്‍ സ്റ്റഡീസ്
എംഎസ്‌സി ട്രാന്‍സിലേഷന്‍ ടെക്‌നോളജി

സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടാന്‍ വിദ്യാര്‍ഥികള്‍ പഠന തലത്തിലും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിലും യൂണിവേഴ്‌സിറ്റി നിശ്ചയിച്ച
യോഗ്യതയുള്ളവരായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ www.dcu.ie എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


Scroll To Top