Friday December 09, 2016
Latest Updates

അധോലോക നായകന്‍ ദൂവൂദ് ഇബ്രാഹിം എവിടെയുണ്ടെന്ന് ഇന്ത്യക്കറിയാം,വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറും 

അധോലോക നായകന്‍ ദൂവൂദ് ഇബ്രാഹിം എവിടെയുണ്ടെന്ന് ഇന്ത്യക്കറിയാം,വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറും 

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയായ അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് ഇന്ത്യ വീണ്ടും. ഇതു സംബന്ധിച്ച എല്ലാ തെളിവുകളും ഇന്ത്യ പാക്കിസ്ഥാനു കൈമാറും. ദാവൂദിന്റെ പാക്കിസ്ഥാനിലെ വിലാസവും ഫോണ്‍ രേഖകളും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇന്ത്യ നല്‍കുന്നത്.

ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ പാക്കിസ്ഥാന്‍ ഒരിക്കലും തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചത്. ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ഇതു നിഷേധിക്കുകയും ചെയ്തു. ദാവൂദിനെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം ആരോപണം ശക്തമാക്കിയിട്ടുണ്ട്.

1990 കളില്‍ ദാവൂദ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നു എന്നും അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരദ് പവാര്‍ ഇതു തടസപ്പെടുത്തിയെന്നുമുള്ള വാര്‍ത്ത വിവാദമായിരുന്നു. ദാവൂദിന്റെ ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചതെന്ന് പവാര്‍ പ്രതികരിക്കുകയും ചെയ്തു. 1993ല്‍ മുംബൈയിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 350 പേര്‍ കൊല്ലപ്പെടുകയും 1200 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു

Scroll To Top