Monday December 05, 2016
Latest Updates

ഡാറ്റാ സ്റ്റോറേജ് പ്രശ്നത്തിന് പരിഹാരവുമായി അയര്‍ലണ്ട്

ഡാറ്റാ സ്റ്റോറേജ് പ്രശ്നത്തിന് പരിഹാരവുമായി അയര്‍ലണ്ട്

ഡബ്ലിന്‍:ഇന്റര്‍നെറ്റിലെ ഡാറ്റാ സ്റ്റോറേജ് പ്രശ്നത്തിന് പരിഹാരവുമായി അയര്‍ലണ്ട് രംഗത്ത്. ദിവസേന പലതരത്തിലുള്ള വലിയ അളവ് ഡാറ്റയാണ് ഇന്റര്‍നെറ്റിലേയ്ക്ക് അപ് ലോഡ് ചെയ്യപ്പെടുന്നത്. എന്നാല്‍ ഇവ സ്റ്റോര്‍ ചെയ്തു വയ്ക്കാനാവശ്യമായ സ്പേസ് കുറഞ്ഞുവരികയും ചെയ്യുന്നു.
മാഗ്‌നറ്റ്സ് ഉപയോഗിച്ചാണ് ഇന്റര്‍നെറ്റില്‍ ഡാറ്റ സ്റ്റോര്‍ ചെയ്തു വയ്ക്കുന്നത്. മാഗ്‌നറ്റുകളുടെ കാര്യത്തില്‍ പുതിയ കണ്ടെത്തല്‍ നടത്തിയെന്നാണ് ഡബ്ലിന്‍ ട്രിനിറ്റി കോളജിലെ ആംബര്‍ നാനോടെക്നോളജി ഗവേഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ സ്പേസില്‍ ധാരാളം ഡാറ്റ സൂക്ഷിക്കാനും, അവ വളരെ വേഗത്തില്‍ കൈമാറ്റം ചെയ്യാനും പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നും ഇവര്‍ പറയുന്നു. നിലവിലെ ട്രാന്‍സ്ഫര്‍ സ്പീഡിനെക്കാളും 100 ഇരട്ടി വേഗതയില്‍ പുതിയ സംവിധാനം വഴി ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാം.

ലോകപ്രശസ്ത മാഗ്‌നറ്റിസം ശാസ്ത്രജ്ഞനായ പ്രൊഫ: മൈക്കല്‍ കോയ് ആണ് ഗവേഷണത്തിന് നേതൃത്യം നല്‍കിയവരില്‍ ഒരാള്‍. ഓരോ ഇലക്ട്രോണിനെയും മെമ്മറി യൂണിറ്റുകളായി ഉപയോഗിക്കുന്ന സാങ്കെതിക വിദ്യയാണ് ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കുറഞ്ഞ സ്പേസില്‍ കൂടുതല്‍ ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ ഇത് സഹായിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഈ മാസത്തെ ‘നേച്ചര്‍ നാനോടെക്നോളജി’ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Scroll To Top