Monday August 21, 2017
Latest Updates

അയര്‍ലണ്ടിലെ പുതിയ പൗരന്‍മാരെ അപമാനിക്കുന്ന നയം സര്‍ക്കാര്‍ അവസാനിപ്പിക്കണം

അയര്‍ലണ്ടിലെ പുതിയ പൗരന്‍മാരെ അപമാനിക്കുന്ന നയം സര്‍ക്കാര്‍ അവസാനിപ്പിക്കണം

ഡബ്ലിന്‍:പുതുതായി ഐറിഷ് പൗരത്വം നേടിയവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള സര്‍ക്കാര്‍ നിയമം തുടരുന്നിടത്തോളം കാലം തങ്ങളുടെ സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിന്ന് ആ വിവരങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്ന് ഗൂഗിള്‍ അറിയിച്ചു.

ആയിരക്കണക്കിന് നവ പൗരന്മാരുടെ പൂര്‍ണ്ണമേല്‍വിലാസം, അവര്‍ പ്രായപൂര്‍ത്തി ആയവരോ അല്ലാത്തവരോ എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഇങ്ങനെ ഓണ്‍ലൈനില്‍ ലഭ്യമാണ്. മൈഗ്രന്റ് റൈറ്റ്‌സ് സംഘടനകളും,ഡിജിറ്റല്‍ അവകാശ സംരക്ഷക സംഘടനകളും ആശങ്ക പ്രകടിപ്പിച്ചെങ്കിലും അവരെ സംബന്ധിക്കുന്ന സ്ഥിതി വിവരങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതില്‍ ജന്മം കൊണ്ട് ഐറിഷ് പൗരന്മാരേക്കാള്‍ കുറവ് അവകാശം മാത്രമേ പുതിയ പൗരന്മാര്‍ക്ക് ലഭിക്കുകയുള്ളൂ എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

പുതിയ പൗരന്മാര്‍ ഇത് സംബന്ധിച്ച് നിയമനടപടികള്‍ക്ക് ഒരുങ്ങുന്നതായി മൈഗ്രന്റ്‌സ് റൈറ്റ് സെന്റര്‍ വൃത്തങ്ങള്‍ ഐറിഷ് മലയാളിയോട് പറഞ്ഞു.നീതി രണ്ടു വിധത്തില്‍ വിതരണം ചെയ്യപ്പെടുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്നും അംഗീകരിക്കാനാവില്ലെന്ന് മൈഗ്രന്റ്‌സ് റൈറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ പൊരുതുന്ന സംഘടനാ നേതാക്കളുടെ അഭിപ്രായം 

Scroll To Top