Monday December 05, 2016
Latest Updates

പൗരന്മാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട്

പൗരന്മാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട്

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയന്‍ ഇന്നലെ പാസാക്കിയ പുതിയ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമമനുസരിച്ച് പൗരന്മാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ലഭിക്കും.പൗരന്മാരുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് നിയമം.

തങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ അത് അറിയാനുള്ള അവകാശം പൗരന് നല്‍കുന്നതാണ് പുതിയ നിയമം. 2018ലാണ് ഇത് പ്രാബല്യത്തില്‍ വരിക.

പൗരന്മാര്‍ക്ക് നല്‍കപ്പെടുന്ന മറ്റ് പുതിയ അവകാശങ്ങള്‍ ഇവയാണ്:
സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള അവകാശം
മറ്റൊരു സര്‍വ്വീസ് പ്രൊവൈഡറിലേയ്ക്ക് ഡാറ്റ മാറ്റാനുള്ള അവകാശം
13നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാവിന്റെ സമ്മതത്തോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള അവകാശം
ആളുകള്‍ക്ക് മസ്സിലാകുന്ന രീതിയില്‍ പ്രൈവസി പോളിസികളെപ്പറ്റിയുള്ള വിവരങ്ങള്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ നല്‍കണം
ഇന്റര്‍നെര്‌റില്‍ സെര്‍ച്ച് ചെയതതിന്റെ വിവരങ്ങള്‍ മായ്ച്ചു കളയാന്‍ ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ അത് ചെയ്തു നല്‍കണം

സ്‌പെഷ്യല്‍ സ്റ്റാറ്റസ് നിയമം പ്രാബല്യത്തിലുള്ളതിനാല്‍ അയര്‍ലണ്ട്, യു.കെ എന്നിവിടങ്ങളില്‍ ഭാഗികമായേ ഈ നിയമങ്ങള്‍ ബാധകമാകൂ.

Scroll To Top