Monday December 05, 2016
Latest Updates

ഡാര്‍ട്ട് :ഇനി പത്തു മിനുട്ടില്‍ ഒരു ട്രെയിന്‍ 

ഡാര്‍ട്ട് :ഇനി പത്തു മിനുട്ടില്‍ ഒരു ട്രെയിന്‍ 

ഡബ്ലിന്‍ :ഡാര്‍ട്ട് സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഓരോ പത്തു മിനിട്ടിലും ഒരു ട്രെയിന്‍. വര്‍ദ്ധിച്ചുവരുന്ന സഞ്ചാരികളുടെ എണ്ണം കണക്കിലെടുത്ത് നിലവില്‍ ഓരോ പതിനഞ്ചു മിനിട്ടിലും ഉള്ള ട്രെയിന്‍ സര്‍വീസ്, ഓരോ പത്തു മിനിട്ടിലും ഓരോ ട്രെയിന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തുമെന്ന് ഐറിഷ് റെയില്‍ അറിയിച്ചു.

2015 ആദ്യ മൂന്നു മാസത്തിനുള്ളില്‍ തന്നെ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ 6.1ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി കഴിഞ്ഞു.കൊണോളി സ്റ്റേഷന്‍ പരിസരത്തു പുരോഗമിക്കുന്ന സിഗ്‌നല്‍ പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കും.

കഴിഞ്ഞവര്‍ഷങ്ങളില്‍ നടപ്പിലാക്കിയ ലീപ് കാര്‍ഡ് സര്‍വീസ്, ടാക്‌സ് സേവര്‍ സ്‌കീം എന്നിവയാണ് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് കാരണമായതെന്നും ഐറിഷ് റെയില്‍ പത്രക്കുറിപ്പില്‍ .അറിയിച്ചു.

Scroll To Top