Sunday May 28, 2017
Latest Updates

ഹൃദയാരോഗ്യത്തിന് ഡാര്‍ക്ക് ചോക്ലേറ്റ്

ഹൃദയാരോഗ്യത്തിന് ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് കണ്ടെത്തല്‍. രക്തധമനികള്‍ ദൃഡമാകുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയെ കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിന് കഴിയും. ദിവസവും രണ്ടു കപ്പ് ചോക്ലേറ്റ് കുടിക്കുകയാണെങ്കില്‍ ഓര്‍മക്കുറവിനെ പ്രതിരോധിക്കാന്‍ സാധിക്കും. പക്ഷാഘാതം പിടിപെടാനുള്ള സാധ്യത കുറയ്ക്കാനും ചോക്ലേറ്റ് കഴിക്കുന്നത് ഉത്തമമാണ്.

നെതര്‍ലന്‍ഡ്‌സ് വഗേനിഗന്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷനിസ്റ്റുകളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍. 45നും 70നും ഇടയില്‍ പ്രായമുള്ള അമിതവണ്ണക്കാരായ പുരുഷന്‍മാരെയാണ് ഇതിനായി വിധേയമാക്കിയത്. ഇവര്‍ക്ക് സാധാരണ ഡാര്‍ക്ക് ചോക്ലേറ്റും ഫഌനോള്‍സ് അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും നല്‍കുകയായിരുന്നു. നിരീക്ഷണ വിധേയമാക്കിയ കാലയളവില്‍ കൂടുതല്‍ കാലറി അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ഇവര്‍ക്കു നല്‍കിയിരുന്നു. ഫഌനോള്‍സിന്റെ അളവുകൂടിയ ചോക്ലേറ്റ് സെന്‍സറി സ്റ്റിമുലേഷന്‍ വര്‍ധിപ്പിക്കുന്നു. ഈ രണ്ടു ചോക്ലേറ്റും ഹൃദയാരോഗ്യത്തിന് ഒരേ ഫലം തന്നെയാണ് നല്‍കുന്നതെന്നും പഠനത്തിലൂടെ കണ്ടെത്തി.

 

Scroll To Top