Friday February 24, 2017
Latest Updates

ന്യൂസിലന്‍ഡ് സ്പിന്നര്‍ ഡാനിയല്‍ വെട്ടോറി വിരമിച്ചു

ന്യൂസിലന്‍ഡ് സ്പിന്നര്‍ ഡാനിയല്‍ വെട്ടോറി വിരമിച്ചു

ഓക്‌ലന്‍ഡ്: ന്യൂസീലന്‍ഡ് സ്പിന്നര്‍ ഡാനിയല്‍ വെട്ടോറി ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ന്യൂസീലന്‍ഡ് ടീം സ്വന്തം നാട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വെട്ടോറി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ 18 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് അന്ത്യം കുറിക്കുന്നത്.

ലോകകപ്പ് ഫൈനല്‍ തന്റെ അവസാന മത്സരമായിരുന്നുവെന്ന് വെട്ടോറി പറഞ്ഞു. മക്കല്ലം അടക്കമുള്ളവര്‍ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. 36 കാരനായ വെട്ടോറി ലോകകപ്പിനുശേഷം വിരമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

1997 ല്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ന്യൂസീലന്‍ഡിനുവേണ്ടി ടെസ്റ്റ് കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു. തൊട്ടടുത്തവര്‍ഷം ഏകദിന മത്സരത്തിനും ഇറങ്ങി. 113 ടെസ്റ്റുകളില്‍ നിന്നായി ആറ് സെഞ്ച്വറി ഉള്‍പ്പെടെ 4531 റണ്‍സും 362 വിക്കറ്റുകളും നേടിയിട്ടുണ്ട്. 295 ഏകദിനങ്ങളില്‍നിന്ന് 2253 റണ്‍സും 305 വിക്കറ്റുകളും നേടി. 32 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് 36 വിക്കറ്റുകളെടുത്തു. ഈ ലോകകപ്പില്‍ 15 വിക്കറ്റുകളാണ് എടുത്തത്.

Scroll To Top