Sunday June 24, 2018
Latest Updates

ഡെയിലി ഡിലൈറ്റ് മ്യൂസിക്കല്‍ ഫ്യുഷന്‍ സന്ധ്യയുമായി സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷന്‍സിന് തുടക്കമാവും 

ഡെയിലി ഡിലൈറ്റ് മ്യൂസിക്കല്‍ ഫ്യുഷന്‍ സന്ധ്യയുമായി സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷന്‍സിന് തുടക്കമാവും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികള്‍ക്കായി നിലവാരമുള്ള വ്യത്യസ്തമായ കലാരൂപങ്ങളും , കലാസന്ധ്യകളും എത്തിക്കുകയും അതോടൊപ്പം സമൂഹത്തിനു ഉതകുന്ന സഹായങ്ങള്‍ ചെയ്യുകയും എന്ന ലക്ഷ്യത്തോടെ സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷന്‍സ് എന്ന സംരംഭത്തിന് തുടക്കമായി.

അയര്‍ലണ്ടിലെ മലയാളി സമൂഹത്തില്‍ നേരത്തെ തന്നേ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുന്ന ഡെയ്ലി ഡിലൈറ്റ് ഫുഡ് പ്രോഡക്ട്സിന്റെ സഹായത്തോടു കൂടി തങ്ങളുടെ കന്നി സംരംഭമായി ഫെബ്രുവരി 3 ന് ശനിയാഴ്ച ഒരു തകര്‍പ്പന്‍ മ്യൂസിക്കല്‍ ഫ്യൂഷന്‍ സന്ധ്യ ഒരുക്കിയിട്ടുണ്ട്.

മാന്ത്രിക കൈകളാല്‍ താളമേള വിസ്മയങ്ങള്‍ തീര്‍ക്കുന്ന തായമ്പക വാദ്യത്തിന്റെ മുടിചൂടാ മന്നന്‍,അയര്‍ലണ്ടിലെ മലയാളി മനസ്സുകളെ കേരള മണ്ണിന്റെ നാദപ്രപഞ്ചത്തിലേക്കു കൂട്ടികൊണ്ടു പോകുവാനായി,അനുഗ്രഹീത കലാകാരനായ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും,പുതുതലമുറയുടെ പുതുവസന്തമായി ആസ്വാദകരില്‍ അനന്യമായ സംഗീതത്തിന്റെ തിരികള്‍ തെളിയിക്കാന്‍ ,അരങ്ങേറിയ വേദികളെയെല്ലാം അനായാസേന വയലിന്‍ മീട്ടി കൊണ്ട് അനശ്വരമാക്കിത്തീര്‍ത്ത ശബരീഷ് പ്രഭാകറും അവരോടൊപ്പം ഇമ്മോര്‍ട്ടല്‍ രാഗാ ബാന്‍ഡും കൂടി ചേരുമ്പോള്‍ നാദ സംഗീത വിസ്മയത്തിന്റെ ഒരു നല്ല ദൃശ്യ വിരുന്നു തന്നെ പ്രതീക്ഷിക്കാം .

ഫെബ്രുവരി 3 ശനിയാഴ്ച വൈകുനേരം 6 മണിക്ക് , താല ഫിര്‍ഹൗസിലുള്ള സയന്റോളജി കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സൂപ്പര്‍ ഡൂപ്പര്‍ ക്രീയേഷന്‍സ് തങ്ങളുടെ കന്നിയങ്കത്തിന് തിരശീല ഉയര്‍ത്തുന്നത് .

ക്രീയേഷന്‍സ് എല്ലാ നല്ലവരായ അയര്‍ലണ്ട് മലയാളികളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുഅയര്‍ലണ്ടിലെ എല്ലാ സഹൃദയരായ മലയാളികളെയും ഈ അപൂര്‍വ അസുലഭ നിമിഷത്തിന്റെ ഭാഗമാകുവാന്‍ സംഘാടകര്‍ ക്ഷണിക്കുന്നു .

ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക

അലക്സ് : 0871237342
സാജന്‍ : 0868580915

Scroll To Top