Tuesday December 06, 2016
Latest Updates

ദേശാഭിമാനപോരാട്ടത്തിന്റെ നൂറാം വാര്‍ഷികം ഇന്ന്:ഡബ്ലിനിലെ മാര്‍ച്ചില്‍ ആയിരക്കണക്കിന് പട്ടാളക്കാര്‍ അണിനിരക്കും

ദേശാഭിമാനപോരാട്ടത്തിന്റെ നൂറാം വാര്‍ഷികം ഇന്ന്:ഡബ്ലിനിലെ മാര്‍ച്ചില്‍ ആയിരക്കണക്കിന് പട്ടാളക്കാര്‍ അണിനിരക്കും

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ സ്വാതന്ത്ര്യ മുന്നേറ്റ സമരത്തിന്റെ പ്രഖ്യാപനമായ ഈസ്റ്റര്‍ റൈസിംഗിന്റെ നൂറാം വാര്‍ഷികം ഇന്ന്.അയര്‍ലണ്ടിനെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനായി 1916 ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്വാതന്ത്ര്യ പോരാട്ടത്തിലെ ഐതിഹാസികമായ ജനകീയ മുന്നേറ്റമാണ് ഈസ്റ്റര്‍ റൈസിംഗ് എന്നപേരില്‍ അറിയപ്പെടുന്നത്.

ഡബ്ലിനില്‍ ഇന്ന് നടക്കുന്ന 1916 റൈസിങ്ങിന്റെ 100ാം വാര്‍ഷികത്തിന്റെ ആഘോഷങ്ങളിലും പരേഡിലും പങ്കെടുക്കാനായി രാജ്യത്തെമ്പാടും നിന്നുമായി ലക്ഷക്കണക്കിന് പേര്‍ ഡബ്ലിനിലെത്തും. മുമ്പെങ്ങുമില്ലാത്തത്ര ആഘോഷങ്ങളായിരിക്കും ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. ഡബ്ലിനിലെ ആഘോഷങ്ങളില്‍ മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുക്കും.

ഗാര്‍ഡന്‍ ഓഫ് റിമംബറന്‍സില്‍ ഇന്നലെ ഈസ്റ്റര്‍ സാറ്റര്‍ഡേയോടെയും സ്‌റ്റേറ്റ് സെറിമണിയോടെയും ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

ഈസ്റ്റര്‍ സണ്‍ഡേയോടു ബന്ധപ്പെട്ട് നഗരത്തില്‍ നടക്കുന്ന പരേഡ് ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു.

ഈസ്റ്റര്‍ ഞായറാഴ്ച്ച 10 മണിക്ക് ഡബ്ലിന്‍ കാസിലില്‍ നിന്നും ആരംഭിക്കും.തുടര്‍ന്ന് സെന്റ് സ്റ്റീഫന്‍സ് ഗ്രീന്‌സില്‍ നിന്നും ജി പി ഓ വഴി ബോള്‍ട്ടന്‍ സ്ട്രീറ്റ് വരെയുള്ള നാലര കിലോ മീറ്റര്‍ ദൂരത്തില്‍ സൈനീകരും ജനങ്ങളും അണിനിരക്കും.ഐറിഷ് മിലട്ടറിയുടെ ഫുള്‍ ബാന്‍ഡും 3700 പട്ടാളക്കാരും പരേഡില്‍ പങ്കെടുക്കും.രാവിലെ 10 മുതല്‍ തന്നെ ചെറുമാര്‍ച്ചുകള്‍ ഉണ്ടായിരിക്കും.
ഈസ്റ്റര്‍ മണ്‍ഡേയില്‍ ഡബ്ലിന്‍ ഓ കോണല്‍ സ്ട്രീറ്റില്‍ ആര്‍ ടി ഇ ഒരുക്കുന്ന ഐറിഷ് റിപ്പബ്ലിക്ക് പ്രഖ്യാപന ദിന പ്രത്യേക പരിപാടിയിലും ആയിരങ്ങള്‍ പങ്കെടുക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയുമായി ഈസ്റ്റര്‍ റൈസിംഗ് അനുസ്മരണം നടത്തപ്പെടും.

Scroll To Top