Saturday December 03, 2016
Latest Updates

ആദ്യാക്ഷരം കുറിയ്ക്കാന്‍ കുരുന്നുകള്‍ ഒരുങ്ങുന്നു ,വിദ്യാരംഭം അടുത്ത വെള്ളിയാഴ്ച്ച 

ആദ്യാക്ഷരം കുറിയ്ക്കാന്‍ കുരുന്നുകള്‍ ഒരുങ്ങുന്നു ,വിദ്യാരംഭം അടുത്ത വെള്ളിയാഴ്ച്ച 

ഡബ്ലിന്‍ :അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാന്‍ അയര്‍ലണ്ടിലെ കുരുന്നുകള്‍ തയാറെടുക്കുന്നു.കേരളം കഴിഞ്ഞ ദശകങ്ങളില്‍ കണ്ട പ്രതിഭകളില്‍ അഗ്രഗണ്യനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് അയര്‍ലണ്ടിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.കലാസാംസ്‌ക്കാരിക സംഘടനയായ ‘മലയാള’ത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനമായ ഒക്ടോബര്‍ 3 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്റ്റില്ലൊര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ വെച്ചാണ് ഇത്തവണത്തെ വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ആവേശകരവും, അര്‍ത്ഥസമ്പുഷ്ടവും, തീവ്രത നിഴലിക്കുന്നതുമായ ഒട്ടേറെ കവിതകള്‍ കൊണ്ട് ഒരു കാലത്ത് മലയാളികളെ പ്രത്യേകിച്ച് യുവാക്കളെ ഹരം കൊള്ളിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സാന്നിധ്യം വിദ്യാരംഭ ദിനത്തില്‍ അയര്‍ലണ്ടിലെ മലയാളി കുരുന്നുകള്‍ക്ക് അനുഗ്രഹീതമായിരിക്കും. 

എഴുത്തിനിരുത്തല്‍ ചടങ്ങിനു ശേഷം കവിതകളും ,കവിയുടെ വാക്കുകളും ശാസ്ത്രീയ നൃത്തവും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
എഴുപതോളം സിനിമകളിലും, അനേകം സീരിയലുകളിലും അഭിനയിച്ച് സുപരിചിതനായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനൊപ്പം സംവദിക്കാനും, കവിയരങ്ങില്‍ പങ്കെടുക്കുവാനും ലഭിക്കുന്ന അവസരം അയര്‍ലണ്ടിലെ മലയാളികള്‍ പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ആദ്യാക്ഷരം കുറിക്കാനാഗ്രഹിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ അവരുടെ പേരു വിവരങ്ങള്‍ സംഘാടകരെ അറിയിക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
സിനോ തുരുത്തേല്‍ 0894569000, ജോബി സ്‌ക്കറിയ 0857184293, കിരണ്‍ ബാബു 0872160733, വി.ഡി. രാജന്‍ 0870573885, എന്നിവരുമായി ബന്ധപ്പെടുക

Scroll To Top