Wednesday May 23, 2018
Latest Updates

ഡബ്ലിനില്‍ മരണമടഞ്ഞ ഇന്ത്യാക്കാരന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല,മലയാളിയാണെന്ന് സംശയം

ഡബ്ലിനില്‍ മരണമടഞ്ഞ ഇന്ത്യാക്കാരന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല,മലയാളിയാണെന്ന് സംശയം

ഡബ്ലിന്‍:മാര്‍ച്ച് 17 ന് ഡബ്ലിനില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ ഇന്ത്യാക്കാരന്റെ മൃതദേഹം ഏറ്റെടുക്കുന്നതിനായി ബന്ധുക്കളോ സുഹൃത്തുക്കളോ എത്താതെ അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കി. ബാലചന്ദ്രന്‍ വേലായുധന്‍ എന്ന 57 വയസുകാരനാണ് ഡബ്ലിനില്‍ വെച്ച് മരണമടഞ്ഞത്.

ഇദ്ദേഹം മലയാളിയോ തമിഴ് നാട്ടുകാരനോ ആണെന്നാണ് കരുതപ്പെടുന്നത്.ഡ്രൈവിംഗ് ലൈസന്‍സിലെ വിവരങ്ങള്‍ അനുസരിച്ച് 111 ആരന്‍ കീ ഡ്രൈവ് എന്ന വിലാസത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.എന്നാല്‍ അധികൃതരുടെ അന്വേഷണത്തില്‍ ഈ വിലാസത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല,

മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വിവരമറിഞ്ഞ ഏതാനം ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ ഗാര്‍ഡയുമായി ബന്ധപ്പെട്ടെങ്കിലും ഇത് വരെയും കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ലെന്നാണ് ഗാര്‍ഡ അറിയിച്ചത്.ബാലചന്ദ്രന്‍ വേലായുധനെ സംബന്ധിച്ച് എന്തെങ്കിലും വിവരം കൂടുതല്‍ അറിയാവുന്നവര്‍ ബന്ധപ്പെടുമെന്ന പ്രതീക്ഷയിലാണ് ഗാര്‍ഡ

Scroll To Top