Tuesday December 06, 2016
Latest Updates

യൂറോപ്പ് കീഴടക്കാന്‍ D4 ഡാന്‍സ് അളിയന്‍സ് ടീം വരുന്നു,പന്തളം ബാലനും അഖില ആനന്ദിനുമൊപ്പം: നടന ഹാസ്യ രാഗോത്സവം അരങ്ങേറുന്നത് അയര്‍ലണ്ടിലടക്കം വിവിധ രാജ്യങ്ങളില്‍

യൂറോപ്പ് കീഴടക്കാന്‍ D4 ഡാന്‍സ് അളിയന്‍സ് ടീം വരുന്നു,പന്തളം ബാലനും അഖില ആനന്ദിനുമൊപ്പം: നടന ഹാസ്യ രാഗോത്സവം അരങ്ങേറുന്നത് അയര്‍ലണ്ടിലടക്കം വിവിധ രാജ്യങ്ങളില്‍

ഡബ്ലിന്‍:മഴവില്‍ മനോരമയിലൂടെ കലാകേരളത്തെ കീഴടക്കിയ D3 D4 ഡാന്‍സ് അളിയന്‍സ് ടീം യൂറോപ്പിലേയ്ക്ക്.നടന ഹാസ്യ രാഗോത്സവം എന്ന് പേരിലുള്ള യൂറോപ്യന്‍ പരിപാടികള്‍ ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള തിയ്യതികളിലാണ് അയര്‍ലണ്ടിലടക്കം വിവിധ രാജ്യങ്ങളിലായി അരങ്ങേറുന്നത്.

പ്രഗത്ഭരായ നര്‍ത്തകരെ കണ്ടെത്താനുള്ള ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടികൊണ്ടിരിക്കുന്ന അളിയന്‍സ് ടീമിന് കേരളത്തിലുടനീളം വമ്പിച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്.ഇതിനിടെയാണ് ആരാധകരുടെ ക്ഷണം സ്വീകരിച്ച് സംഘം യൂറോപ്പിലെത്തുന്നത്.

ഡി ഫോര്‍ ഡാന്‍സിന്റെ ഫൈനല്‍ മത്സരങ്ങള്‍ അടുത്തയാഴ്ചയാണ് നടക്കുന്നത്.

കേരളമാകെ അറിയപ്പെടുന്ന പ്രമുഖ സംഗീതജ്ഞന്‍ പന്തളം ബാലനോടൊപ്പം മിമിക്രി ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് കണിച്ചുകുളങ്ങര,ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദ്,മുരളി പുനലൂര്‍,അനൂപ് കോവളം എന്നിവരടങ്ങുന്ന പതിനൊന്നംഗ സംഘമാണ് D3 ഡാന്‍സ് അളിയന്‍സ് ടീമിനൊപ്പം യൂറോപ്യന്‍ പര്യടനത്തിനെത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക
ബേബി പെരേപ്പാടന്‍:00353 0872930719
ബിപിന്‍ ചന്ദ്:00353 894492321

Scroll To Top