Monday May 29, 2017
Latest Updates

സിഗ്‌നല്‍ തെറ്റിയ്ക്കുന്ന സൈക്കിള്‍ യാത്രക്കാരനും 50 യൂറോ പിഴയടയ്‌ക്കേണ്ടി വരും,ചെറിയ ട്രാഫിക്ക് കുറ്റങ്ങളും പിടി കൂടാന്‍ പദ്ധതി വരുന്നു

സിഗ്‌നല്‍ തെറ്റിയ്ക്കുന്ന സൈക്കിള്‍ യാത്രക്കാരനും 50 യൂറോ പിഴയടയ്‌ക്കേണ്ടി വരും,ചെറിയ ട്രാഫിക്ക് കുറ്റങ്ങളും പിടി കൂടാന്‍ പദ്ധതി വരുന്നു

ഡബ്ലിന്‍:മറ്റു വാഹനാക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയുയര്‍ത്തി പായുന്ന സൈക്കിള്‍ യാത്രികരെ പിടികൂടാന്‍ നിയമം വരുന്നു. നിരത്തുകളില്‍ റെഡ് ലൈറ്റ് മറികടക്കല്‍ പോലുള്ള നിയമലംഘനങ്ങള്‍ നടത്തുന്ന സൈക്കിള്‍ സവാരിക്കാര്‍ക്ക് 50യൂറോ പിഴ ചുമത്തുന്നതിനായുള്ള നിയമാണ് രൂപപ്പെട്ടു വരുന്നത്.ട്രാഫിക്ക് സംവിധാനത്തിലെ ചെറിയ നിയമ നിയമലംഘനങ്ങള്‍ പോലും തടയുന്നതിനായുള്ള ഗാര്‍ഡ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. വേനല്‍ക്കാലം അവസാനത്തോടെ തന്നെ നിയമം പ്രാബല്യത്തിലാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവില്‍ നിയമലംഘനങ്ങള്‍ കണ്ടാല്‍ ഗാര്‍ഡക്ക് സൈക്കിള്‍ സവാരിക്കാരനെ തടഞ്ഞു നിര്‍ത്തി പേരും, മേല്‍വിലാസവും എഴുതിയെടുക്കുന്നതിനും ജില്ലാ കോടതില്‍ ഹാജരാവാന്‍ ആവശ്യപ്പെടുന്നതിനും മാത്രമാണ് അധികാരമുള്ളത്. ഗുരുതരമായ

നിയമലംഘനങ്ങളില്‍ സൈക്കിള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യാമെന്നു മാത്രം. പുതിയ നിയമമനുസരിച്ച് ഇത്തരം സംഭവങ്ങളില്‍ 50 യൂറോ മുതല്‍ തുടങ്ങുന്ന ഫൈന്‍ ചുമത്തുനതിന് ഗാര്‍ഡയ്ക് അധികാരമുണ്ടാവും.
സൈക്കിള്‍ യാത്രക്കാരെ മറ്റു മോട്ടോര്‍ വാഹന യാത്രക്കാര്‍ക്കു തുല്യമായി പരിഗണിക്കുനതിന്റെ ഭാഗമായാണ് നടപടി. കൂടാതെ കോടതികളുടെ സമയം ലാഭിക്കുക എന്നതും ലക്ഷ്യമാണ്. നീക്കം നിരത്തുകളില്‍ മെച്ചപ്പെട്ട ഗതാഗതശീലം വളര്‍ത്തിയെടുക്കുനതിന് സഹയകമാവുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് പ്രതികരിച്ചു.
സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന തരത്തിലാണ് പല സൈക്കിള്‍ യാത്രക്കാരും സവാരി നടത്തുന്നതെന്ന് പൊതുവെ പരാതിയുയര്‍ന്നിരുന്നു. 2014ല്‍ 12 സൈക്കിള്‍ യാത്രക്കാരാണ് നിരത്തുകളില്‍ കൊല്ലപ്പെട്ടത്. 2013ല്‍ ഇത് 5 മാത്രമായിരുന്നു

Scroll To Top