Friday December 09, 2016
Latest Updates

ഡബ്ലിനിലെ കുട്ടികള്‍ സൈക്കിള്‍ ചവിട്ടി ഇന്ത്യയിലേക്ക്:ഇത് ചരിത്രത്തിന്റെ ഭാഗമാകാനുള്ള യാത്ര

ഡബ്ലിനിലെ കുട്ടികള്‍ സൈക്കിള്‍ ചവിട്ടി ഇന്ത്യയിലേക്ക്:ഇത് ചരിത്രത്തിന്റെ ഭാഗമാകാനുള്ള യാത്ര

ഡബ്ലിന്‍:ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് ഒരു സൈക്കിള്‍ യാത്ര സാധ്യമാണോ?ഒട്ടേറെ പേര്‍ അത്തരം ഒരു സാഹസികയാത്ര മുമ്പ് നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ യാത്രയുടെ പ്രത്യേകത യാത്രക്കാരെല്ലാം വിദ്യാര്‍ഥികളാണ് എന്നുള്ളതാണ്. ഡബ്ലിനില്‍ നിന്ന് കല്‍ക്കത്തയിലേക്ക് ഏതാണ്ട് 8300 കിലോ മീറ്റര്‍ ദൂരമാണ് വിദ്യാര്‍ഥികള്‍ സൈക്കിള്‍ ചവിട്ടുക.ഡബ്ലിന്‍ ബ്ലാക്ക് റോക്ക് കോളജിലെ ട്രാന്‍സിഷന്‍ ഇയര്‍ വിദ്യാര്‍ഥികളാണ് ഈ സാഹസികയജ്ഞത്തിന് തയാറെടുക്കുന്നത്.

കൊല്‍ക്കൊത്തയിലെ തെരുവുകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്താനാണ് യാത്ര എന്നത് ഇവരുടെ യാത്രയെ മഹനീയമാക്കുന്നു.പ്രശസ്ത സന്നദ്ധ സംഘടനകളായ ഗോളിന്റെയും ആഡ്‌ലിങ്കിന്റെയും കൊല്‍ക്കൊത്തയിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഇരുപതോളം വരുന്ന സംഘാംഗങ്ങള്‍ പങ്കു ചേരും.

ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിക്കുന്നതിനായി സെന്റ് പാട്രിക്‌സ് ദിനത്തിനു മുമ്പ് മാര്‍ച്ച് 15,16 തീയതികളില്‍ ട്രാന്‍സിഷന്‍ ഇയര്‍ വിദ്യാര്‍ഥികള്‍ ഗ്രാഫ്റ്റണ്‍ സ്ട്രിറ്റിലും പരിസരത്തും ഗോള്‍ ബാഡ്ജ് വില്‍ക്കാനിറങ്ങും.രണ്ട് യൂറോയാണ് വില. രാജ്യത്തെ എല്ലാന്യൂസ് സ്റ്റാളുകളിലും ബാഡ്ജ് ലഭിക്കും.

ഐറിഷ് ഫുട്ബാള്‍ താരം അലന്‍ ബ്രോഗന്റെയും ഡണ്‍ലേരി ഡയല്‍ ടി ഡി മിച്ചല്‍ ഒ കോണറിന്റെയും പിന്തുണ വിദ്യാര്‍ഥികള്‍ക്കുണ്ട്. ഇവരുടെ സന്നദ്ധസന്ദേശത്തില്‍ ആകൃഷ്ടനായാണ് ബ്രോഗന്‍ അവര്‍ക്ക് പിന്തുണയുമായി എത്തിയത്.തങ്ങളുടെ യുവാക്കളെ സാമഹ്യ ബോധമുള്ളവരായി മാറ്റുന്നതില്‍ ഇത്തരം യാത്രകള്‍ വലിയ പങ്കു വഹിക്കും എന്നാണ് കരുതപ്പെടുന്നത്.

Scroll To Top