Sunday January 21, 2018
Latest Updates

സൈബര്‍ വൈറസ് ആക്രമണം: പിന്നില്‍ ആരെന്ന് കണ്ടെത്താനാകാതെ സുരക്ഷാ വിഭാഗങ്ങള്‍, ഭീതിയൊടുങ്ങാതെ ലോകം

സൈബര്‍ വൈറസ് ആക്രമണം: പിന്നില്‍ ആരെന്ന് കണ്ടെത്താനാകാതെ സുരക്ഷാ വിഭാഗങ്ങള്‍, ഭീതിയൊടുങ്ങാതെ ലോകം

ഡബ്ലിന്‍ :ലക്ഷക്കണക്കിനു കംപ്യൂട്ടറുകളെ നിശ്ചലമാക്കി ലോകത്തെ വിറപ്പിച്ച സൈബര്‍ ആക്രമണത്തിനു പിന്നിലെ കറുത്ത കൈകളെത്തേടി സുരക്ഷാ ഏജന്‍സികള്‍.ലോകത്തെ നൂറുകണക്കിന് സര്‍ക്കാര്‍ ഏദന്‍സികളേയും സ്ഥാപങ്ങളേയും സൈബര്‍ തകര്‍ത്തപ്പോള്‍ അയര്‍ലണ്ടില്‍ കോ-വെക്സഫോര്‍ഡിലെ ഹെല്‍ത്ത് സര്‍വീസ് ഏജന്‍സിയെ മാത്രമേ സൈബര്‍ ആക്രമണം ബാധിച്ചുള്ളുവെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്താണ് സംഭവിച്ചത്
മെയ് 12 വെള്ളിയാഴ്ചയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്.തുടര്‍ന്ന് മൈക്രോസോഫ്ടിന്റെ എക്സ്പി ഓപറേറ്റിങ് സിസ്റ്റംഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലേക്ക് വ്യാപിക്കുകയായിരുന്നു.പഴയ വേര്‍ഷന്‍ പിന്നീട് മൈക്രോസോഫ്ട് അപ്ഡേറ്റ് ചെയ്തിരുന്നെങ്കിലും എല്ലാ കംപ്യൂട്ടറുകളിലും അപ്ഡേഷന്‍ എത്തിയിരുന്നില്ല.

വാന്നാക്രൈ എന്ന വൈറസാണ് സിസ്റ്റത്തെ കവര്‍ന്നെടുക്കുന്നത്.ഈ കംപ്യൂട്ടര്‍ വേം നെറ്റ് വര്‍ക്കില്‍ പ്രവേശിച്ചാല്‍ ഏത് കംപ്യൂട്ടറിലേക്കും അതിനു കടക്കാന്‍ കഴിയുമെന്നതാണ് അതിന്റെ പ്രത്യേകത.കംപ്യൂട്ടര്‍ഫയലുകളെ തിരിച്ചു നല്‍കണമെങ്കില്‍ 275 യൂറോ ബിറ്റ്കോയിന്‍ നല്‍കണമെന്ന സന്ദേശമാണ് കംപ്യൂട്ടറില്‍ തെളിയുക.ഇരകളോട് യാതോരു കാരണവശാലും പണം കൊടുക്കരുതെന്നാണ് സരക്ഷാ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം.സംഘടിതമായ ആക്രമണമാണ് നടന്നതെന്ന് യൂറോ പോള്‍ പറയുന്നു.ഒരു മെഷീനെ റാന്‍സം ആക്രമിച്ചാല്‍ അതിന്റെ ശൃംഖലയെയാകെ ബാധിക്കുന്ന വിധമാണ് സെറ്റ് ചെയ്തിരിക്കുന്നത്.
ആരെയാണ് ബാധിച്ചത്?
ലോകത്തിലെ 150 ഓളം രാജ്യത്തെ ബാധിച്ചതായാണ് വിവരം. ഭൂരിപക്ഷവും യൂറോപ്യന്‍ രാജ്യങ്ങളാണ്.-യുറോപോള്‍ ചീഫ് റോബ് വെയ്ന്‍ റൈററ്റ് പറയുന്നു.യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെയാണ് ആദ്യം ആക്രമിച്ചത്.ചൈനയിലെ ആയിരക്കണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ തകര്‍ത്തതായി സെക്യൂരിറ്റി സോഫ്ട് വെയര്‍ പ്രൊവൈഡര്‍ ക്വിഹൂ 360 വെളിപ്പെടുത്തി.സര്‍ക്കാര്‍ ഏജന്‍സികളുള്‍പ്പടെ 30,000 സ്ഥാപനങ്ങളെ ഇത് ബാധിച്ചു.തിങ്കളാഴ്ചയാണ് പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയതെന്ന് ജപ്പാന്‍ വക്താവ് ഹിറ്റാച്ചി പറഞ്ഞു.ബ്രിട്ടിലെ ആശുപത്രികള്‍,സ്പാനീഷ് ടെലികോം ഭീമന്‍ ടെലിഫോണിക്ക.ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റിനോള്‍ട്,യുഎസ് കമ്പനി ഫെഡ് എക്സ്,റക്ഷ്യന്‍ ഇന്റീരിയര്‍ മന്ത്രാലയം,ജര്‍മന്‍ റെയില്‍ ഓപറേറ്റര്‍ ഡെയുറ്റ് ഷെ തുടങ്ങിവയെയൊക്ക റാന്‍സം നിശ്ചലമാക്കി.
ആരാണ് പിന്നില്‍ ?
യുഎസ് നാഷണല്‍ സുരക്ഷാ ഏജന്‍സിയിയുടെ കോഡില്‍ നിന്നാണ് മാല്‍വെയര്‍ ഡവലപ് ചെയ്തതെന്ന് മൈക്രോസേഫ്ട് പ്രസിഡന്റ് ബ്രാഡ് സ്മിത് തന്റെ ബ്ലോഗില്‍ കുറിച്ചു.അതൊരു ഡോക്യുമെന്റ് ഡംപാണെന്ന് കാസ്പെര്‍കീ ലാബ് ഗവേഷകര്‍ പറയുന്നു.ഇതിനു പിന്നിലാരാണെന്നു കണ്ടെത്താന്‍ ഇനിയും സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.ഇതിയുള്ള സ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് യൂറോപോള്‍ വെളിപ്പെടുത്തി.സിസ്റ്റങ്ങള്‍ തിരിച്ചെടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് മൈക്രോസോഫ്ടിന്റെ ശ്രമം.എത്രയുംപെട്ടെന്ന് ഡിക്രിപ്ഷന്‍ ടൂള്‍ ഡവലപ്ചെയ്യുമെന്ന് കാസ്പെര്‍കീ അറിയിച്ചു.അടുത്ത ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കാന്‍ യുറോപോള്‍ യൂറോപ്യന്‍ കമ്പനകളോട് ആഹ്വാനം ചെയ്തു.

ഇന്റര്‍നെറ്റ് സുരക്ഷാ കമ്പനികളെല്ലാം തന്നെ സെക്യൂരിറ്റി സോഫ്ട് വെയര്‍ അപ്ഡേറ്റ് ചെയ്യാനുള്ള നെട്ടോട്ടത്തിലാണെന്ന് എ.എഫ്.പി റിപോര്‍ട് ചെയ്തു.

Scroll To Top