Sunday December 11, 2016
Latest Updates

ഇന്ത്യക്കാരുടെ വസ്ത്രത്തിന് ‘കറിമണ’മാണെന്ന് ഡബ്ലിനിലെ ഹോട്ടലുടമയുടെ ഫേസ്ബുക്ക് പോസ്റ്റ് !

ഇന്ത്യക്കാരുടെ വസ്ത്രത്തിന് ‘കറിമണ’മാണെന്ന് ഡബ്ലിനിലെ ഹോട്ടലുടമയുടെ ഫേസ്ബുക്ക് പോസ്റ്റ് !

ഡബ്ലിന്‍ :ഡബ്ലിനിലെ നോര്‍ത്ത് സര്‍ക്കുലര്‍ റോഡിലെ ചാള്‍വില്ലീ ലോഡ്ജ് ഹോട്ടലിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഇന്നലെ ഹോട്ടലില്‍ താമസിക്കാന്‍ എത്തിയ ഏതാനം ഇന്ത്യക്കാരെ സൂചിപ്പിച്ചാണ് പോസ്റ്റ്.

ഇവരുടെ കോട്ടില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം അസഹനീയമായത് കൊണ്ടാണത്രേ ഹോട്ടല്‍ ഇങ്ങനെയൊരു പോസ്റ്റ് ഫേസ് ബുക്കിലിട്ടത്.ഇന്ത്യക്കാരുടെ കറിയുടെ മണം അസഹനീയമാണ്, അത് ഹോട്ടലിലെ അന്തരീക്ഷത്തിന് സഹിക്കാന്‍ ആവുന്നതിലും അപ്പുറമാണ്. എന്നാല്‍ ഇവിടെയാകെ മൂന്നു മുഖാവരണം മാത്രമേ രക്ഷപ്പെടുവാനായി ഉള്ളൂ. അതാണെങ്കില്‍ ഹോട്ടലിലെ താമസക്കാരായ 75 ആളുകള്‍ക്ക് എവിടെയുമെത്തില്ല. ഇങ്ങിനെ പോകുന്നു പോസ്റ്റ്. ആയതിനാല്‍ ഈ ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് കടയില്‍ ചെന്ന് തങ്ങളുടെ തുണി വൃത്തിയാക്കണമെന്നും കൂടി പോസ്റ്റ് ഉപദേശിക്കുന്നു.

എന്നാല്‍ സ്ഥാപനമുടമയുടെത് തികഞ്ഞ ധാര്‍ഷ്ട്യമാണെന്നും, മറുപടിയര്‍ഹിക്കാത്ത വംശീയാധിക്ഷേപം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നിരവധിയാളുകള്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തു തുടങ്ങിയിരിക്കുന്നു.

ഈ ഹോട്ടലുകാരന്റെ സ്ഥിരം പതിവാണ് ഇതെന്നും ഇന്ത്യാക്കാരനെന്നോ അമേരിക്കക്കാരനെന്നോ നോക്കാതെ പോസ്റ്റ് ഇട്ടു അഥിതികളെ ആക്ഷേപിച്ചു രസിച്ചാണ് ഹോട്ടലുടമയുടെ സെയില്‍സ് പ്രോമോഷനെന്നും പറയപ്പെടുന്നു.

ഇന്ത്യാക്കാരുടെ കോട്ടിന് കറിമണം ഒരു പൊതു സ്വഭാവം ആണെന്ന് പൊതു വിലയിരുത്തല്‍ ഉള്ളതിനാല്‍ ഹോട്ടലുടമയുടെ പരാതിയ്ക്ക് അടിസ്ഥാനമില്ലെന്ന് പറയാനുമാവില്ലല്ലോ !

Scroll To Top