Thursday December 08, 2016
Latest Updates

പണം കിട്ടാക്കനിയല്ലെന്ന് റിസര്‍വ് ബാങ്ക്,കേള്‍ക്കാതെ തിരക്ക് കൂട്ടി ജനം

പണം കിട്ടാക്കനിയല്ലെന്ന് റിസര്‍വ് ബാങ്ക്,കേള്‍ക്കാതെ തിരക്ക് കൂട്ടി ജനം

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണത്തിനു വേണ്ടത്ര നോട്ടുകള്‍ ലഭ്യമാണെന്നും ജനം പരിഭ്രാന്തരായി നോട്ടുകള്‍ വാങ്ങി സൂക്ഷിക്കേണ്ട കാര്യമില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

ജനം പരിഭ്രാന്തരായി പണം കഴിയുന്നത്ര കൈക്കലാക്കാന്‍ നോക്കുകയാണ്. ഇതിന്റെ കാര്യമില്ലെന്നും ആര്‍ബി ഐ അറിയിപ്പില്‍ പറയുന്നു.

ഇതിനിടെ ആഴ്ചയില്‍ മുഴുവന്‍ ദിവസവും തുറന്ന് പ്രവര്‍ത്തിച്ചതിനാല്‍ തിങ്കളാഴ്ച ചില ബാങ്കുകള്‍ അടച്ചിട്ടേക്കുമെന്ന് പ്രചാരണം ശക്തമായിട്ടുണ്ട്. ഇതു പക്ഷേ, അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

ഇതേമസയം, വിതരണത്തിനു പണമില്ലാതെ വന്നതിനെ തുടര്‍ന്ന് ഗ്രാമീണര്‍ ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഗേറ്റ് തകര്‍ത്തു. ഇന്നു രാവിലെ ബാങ്കിലെത്തിയവരോട് വിതരണം ചെയ്യാന്‍ പണമില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്കിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. ഇതോടെ ജനക്കൂട്ടം ബാങ്കിന്റെ ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ കടക്കുകയായിരുന്നു.

നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചു. വളരെ നേരമായിട്ടും ജനക്കൂട്ടം ബാങ്ക് പരിസരത്ത് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇവരെ പിരിച്ചുവിടാനായി പൊലീസ് ലാത്തി വീശി. ബീഹാറില്‍ പലേടത്തും സമാനമായ സ്ഥിതിയുണ്ട്. പലേടത്തും പ്രതിഷേധക്കാരും ബാങ്ക് അധികൃതരും തമ്മിലും പൊലീസുമായും ഇടയുന്നുണ്ട്.

ഇന്നലെ കൊല്ലം ജില്ലയിലും,ദക്ഷിണേന്ത്യയുടെ പലഭാഗങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെ വിശ്വസിക്കാന്‍ ജനങ്ങള്‍ തയാറാകുന്നില്ലെന്നതാണ് കാരണം.

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ മോഡിയ്ക്കെതിരെ ശക്തമായ പ്രചാരണം നടക്കുന്നുമുണ്ട്.

Scroll To Top