Monday May 29, 2017
Latest Updates

രൂപയുടെ മൂല്യത്തില്‍ ഇടിവ്,ഡോളറിന്റെയും യൂറോയുടെയും വിലയില്‍ വര്‍ദ്ധനവ് 

രൂപയുടെ മൂല്യത്തില്‍ ഇടിവ്,ഡോളറിന്റെയും യൂറോയുടെയും വിലയില്‍ വര്‍ദ്ധനവ് 

കൊച്ചി:ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറി 67 രൂപ ഒമ്പത് പൈസ നിരക്കിലാണ് വിനിമയ വിപണിയില്‍ രാവിലെ വ്യാപാരം തുടങ്ങിയത്. പിന്നീട് റിസര്‍വ് ബാങ്ക് ഇടപെടലിനെ തുടര്‍ന്നു രൂപ തിരിച്ചു കയറി.66 രൂപ 95 പൈസയാണ് ഇപ്പോള്‍ ഡോളറിന്റെ നിരക്ക്.2013 സെപ്റ്റംബര്‍ 4 നു ശേഷം രൂപ ഇത്രയും താഴുന്നത് ഇതാദ്യമായാണ്.യൂറോയുടെ വിനിമയ വിലയിലും നേരിയ ഇടിവുണ്ട്.ഒരു യൂറോയ്ക്ക് 73 രൂപ 39 പൈസയ്ക്കാണ് ഇന്ന് കച്ചവടം നടന്നത്.
ആഗോളതലത്തില്‍ ഡോളറിന്റെ ആവശ്യം കൂടിയതും അമേരിക്കന്‍ ബോണ്ടുകളില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നതുമാണ് ഡോളര്‍ കരുത്തുനേടാനുള്ള കാരണം.കൂടാതെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം ബുധനാഴ്ച്ച പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലുകളും ഡോളറിന്റെ കുതിപ്പിന് കാരണമായിട്ടുണ്ട്


Scroll To Top