Thursday December 08, 2016
Latest Updates

പ്രതിസന്ധി: നാളെ കേരളത്തിലെ സഹകരണ ബാങ്കുകള്‍ അടച്ചിട്ടു പ്രതിഷേധിക്കും

പ്രതിസന്ധി: നാളെ കേരളത്തിലെ സഹകരണ ബാങ്കുകള്‍ അടച്ചിട്ടു പ്രതിഷേധിക്കും

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖല കടുത്ത പ്രതിസന്ധിയില്‍. അസാധുവായ നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍ മാറ്റി നല്‍കാനോ നിക്ഷേപിക്കാനോ അനുമതി ഇല്ലാത്ത സാഹചര്യത്തിലാണിത്. പ്രതിഷേധ സൂചകമായി സഹകരണ ബാങ്കുകള്‍ നാളെ അടച്ചിടാന്‍ തീരുമാനം.

സഹകരണബാങ്കുകളില്‍ പണം എത്താത്ത സാഹചര്യത്തെത്തുടര്‍ന്ന് വായ്പാ വിതരണം മുടങ്ങി. നോട്ടുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വായ്പയുടെ തിരിച്ചടവും ഏതാണ്ടു മുടങ്ങിയ അവസ്ഥയാണ്. ഇതാണ് പ്രാഥമിക സംഘങ്ങള്‍ അടക്കമുള്ള സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുള്ളത്.

ഒരു ദിവസം 10,000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനേ സഹകരണ സ്ഥാപനങ്ങളെ അനുവദിക്കുന്നുള്ളു. നിയന്ത്രണം നീക്കി അവരുടെ യഥാര്‍ഥ ആവശ്യത്തിനനുസരിച്ചു പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിനും മറുപടി ലഭിച്ചിട്ടില്ല. നോട്ട് മാറി നല്‍കാന്‍ കഴിയാത്തതിനാല്‍ അക്കൗണ്ടിലുള്ള പണം ആവശ്യപ്പെട്ട് ഇടപാടുകാരെത്തുമ്പോള്‍ പണം നല്‍കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

Scroll To Top