Wednesday December 07, 2016
Latest Updates

2005ന് മുന്‍പുള്ള കറന്‍സികള്‍ പത്തുദിവസത്തിനകം ബാങ്കില്‍ മാറിയെടുക്കണം

2005ന് മുന്‍പുള്ള കറന്‍സികള്‍ പത്തുദിവസത്തിനകം ബാങ്കില്‍ മാറിയെടുക്കണം

ഇന്ത്യയില്‍ 2005ന് മുന്‍പ് അച്ചടിച്ച കറന്‍സി നോട്ടുകള്‍ക്ക് ഇനി പത്തില്‍ താഴെ ദിവസം മാത്രമേ മൂല്യമുണ്ടാവൂ. 2005ന് മുന്‍പുള്ള കറന്‍സി നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിച്ചതാണ് കാരണം. നേരത്തെ ജനുവരി ഒന്ന് ആയിരുന്നു ആര്‍ബിഐ നിശ്ചയിച്ചിരുന്ന സമയ പരിധിയെങ്കിലും പിന്നീട് നീട്ടി നല്‍കുകയായിരുന്നു.

2005ന് മുന്‍പുള്ള നോട്ടുകള്‍ എങ്ങനെ തിരിച്ചറിയാം എന്ന് താഴെക്കാണുന്ന ചിത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

image (21)

അതായത് അച്ചടിച്ച വര്‍ഷം കറന്‍സിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ 2005ന് ശേഷം അച്ചടിച്ച നോട്ടുകളാണെന്ന് കണക്കുകൂട്ടാം. കറന്‍സി നോട്ടുകളില്‍ ഏതു വര്‍ഷത്തില്‍ അച്ചടിച്ചതാണെന്ന് എഴുതിയിട്ടില്ലെങ്കില്‍ അവ പിന്‍വലിച്ച ഗണത്തില്‍ പെടുന്നവയാണ്.

2005ന് മുന്‍പുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ ആര്‍ബിഐ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഈ നോട്ടുകളുടെ സുരക്ഷാ പാളിച്ചകള്‍ സംബന്ധിച്ച് വ്യാപകമായ തോതില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുനു തീരുമാനം. ഇതേ തുടര്‍ന്ന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് 2005ന് ശേഷമുള്ള കറന്‍സികള്‍ അച്ചടിക്കുന്നത്. അതിനാല്‍ ഈ കറന്‍സികളുടെ കള്ളനോട്ട് അച്ചടിക്കാനുള്ള സാധ്യതയും കുറവാണ്.

 

Scroll To Top