Saturday December 03, 2016
Latest Updates

ഐറിഷ് നഗരങ്ങള്‍ ഉറങ്ങാതിരുന്ന രാത്രി !

ഐറിഷ് നഗരങ്ങള്‍ ഉറങ്ങാതിരുന്ന രാത്രി !

ഡബ്ലിന്‍:ഇന്നലെ അയര്‍ലണ്ടിലെ നഗരങ്ങള്‍ ഉറങ്ങാത്ത രാത്രിയായിരുന്നു.വിവിധ പ്രദേശങ്ങളിലായി 350,000 ജനങ്ങള്‍ കള്‍ച്ചര്‍ നൈറ്റ് ആഘോഷിക്കാന്‍ ഒത്തുകൂടിയതോടെ അയര്‍ലണ്ടിലെ നഗരങ്ങളും പട്ടണങ്ങളും മിഴി അടയക്കാനാവാതെ, ഉത്സവത്തിമിര്‍പ്പിന്റെ മനോഹരമായ രാത്രിയിലേക്ക് ഉണര്‍ന്നു. 

മഴ മാറി നല്ല കാലാസ്ഥയും സംഗീതവും ഒത്തു ചേര്‍ന്നതോടെ, മ്യൂസിയങ്ങളും, ഗ്യാലറികളും, തീയേറററുകളും, പള്ളികളും സന്ദര്‍ശിച്ചു കഴിഞ്ഞു മടങ്ങിയ ലക്ഷക്കണക്കിനു പേര്‍ തെരുവില്‍ തങ്ങുകയായിരുന്നു. 1500 വേദികളിലായി 3000 സൗജന്യ പരിപാടികളും സന്ദര്‍ശകര്‍ക്ക് ഹരം പകര്‍ന്നു. വെളളിയാഴ്ച വൈകുന്നേരങ്ങളില്‍ ആളുകള്‍ നിറഞ്ഞു കവിഞ്ഞ ട്രെയിനുകള്‍ ഡബ്ലിന്‍ നഗരം വിടുന്ന പതിവു കാഴ്ചയക്കു പകരം ജനങ്ങള്‍ നഗരത്തിലേക്കൊഴുകുന്നതാണ് കണ്ടത്. 

നഗരരാത്രിയില്‍ അവര്‍ മഹത്തരമായ സംസ്‌ക്കാരത്തെ അടുത്തറിയുകയും ആസ്വദിക്കുകയുമായിരുന്നു. വിവിധ പരിപാടികളിലേക്ക് ജനം മാറി മാറി നടക്കുന്നതിനിടെ ബലൂണുകളും സംഗീതവും തെരുവുകളില്‍ നിറഞ്ഞു നിന്നു. 

Scroll To Top