Friday December 09, 2016
Latest Updates

ഡബ്ലിന്‍ യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമാവാന്‍ ഒരുക്കം തുടങ്ങി 

ഡബ്ലിന്‍ യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമാവാന്‍ ഒരുക്കം തുടങ്ങി 

ഡബ്ലിന്‍:അയര്‍ലണ്ടും ക്രൊയേഷ്യയും യൂറോപ്യന്‍ ക്യാപിറ്റല്‍ ഓഫ് കള്‍ച്ചര്‍ 2020നുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്യണ്‍ യൂണിയനാണ് ഇരു രാജ്യങ്ങളെയും പ്രഖ്യാപിച്ചത്.ഇരു രാജ്യങ്ങളിലെയും ഓരോ സിറ്റിയെ ആണ് യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വരും മാസങ്ങളിലുണ്ടാകും.

ഡബ്ലിന്‍ ഇതിനായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനങ്ങളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനുള്ളകഫെ കോണ്‍വര്‍സേഷനുകളടക്കമുള്ള പരിപാടികളാണ് ഇവയില്‍ പ്രധാനം.

ഡബ്ലിന്‍ 2020 പരിപാടിയിലേക്കുള്ള ആശയങ്ങള്‍ സ്വീകരിക്കുന്നതിനുവേണ്ടി മേയര്‍ ക്ലിസ്റ്റി ബ്രൂക്ക് ഇന്നലെ മാന്‍സിയന്‍ ഹൗസില്‍ യുവാക്കളുടെസമ്മേളനം വിളിച്ചു ചേര്‍ത്തു. യൂറോപ്പ് ദിനത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും നിരവധി ആശയങ്ങള്‍ ഈ പരിപാടിയില്‍നിന്നു സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇതടക്കം നിരവധി പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.ക്രോക് പാര്‍ക്കില്‍ 15നും ഗ്ലാസ്‌നെവിന്‍ സിമിട്രിയില്‍ 21നും
ഫ്രീമാസണ്‍ ഹാളില്‍ 22നും ലെ പെനിഷെ കനാല്‍ ബോട്ട് റെസ്റ്ററന്റില്‍ 23നും ആര്‍ഡഎസില്‍ 28നുമാണു പരിപാടികള്‍. ടിക്കറ്റുകള്‍ ഡബ്ലിന്‍2020ന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.

Scroll To Top