Monday May 21, 2018
Latest Updates

യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനത്തേയ്ക്ക് ഗോള്‍വേ നഗരവും

യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനത്തേയ്ക്ക് ഗോള്‍വേ നഗരവും

ഗോള്‍വേ:2020ലെ യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാന പട്ടികയിലേയ്ക്ക് ഐറിഷ് നഗരമായ ഗോള്‍വേയെ തെരഞ്ഞെടുത്തു. ഇവിടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താനും പരിപാടികള്‍ സംഘടിപ്പിക്കാനും യൂറോപ്യന്‍ യൂണിയന്റെയും സര്‍ക്കാരിന്റെയും ഫണ്ട് ലഭിക്കും.

മത്സരരംഗത്തുണ്ടായിരുന്ന ലിമറിക്ക്, കില്‍ക്കെന്നി, വെക്സ്ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ് എന്നീ നഗരങ്ങളെ പിന്നിലാക്കിയാണ് ഗോള്‍വേ സ്ഥാനം നേടിയെടുത്തത്. ഡബ്ലിന്‍ ചുരുക്കപ്പട്ടികയില്‍പ്പോലും ഉള്‍പ്പെട്ടില്ല.

സ്ഥാനം ലഭിക്കുന്നതോടെ നഗരത്തില്‍ ടൂറിസം മേഖലയെ നവീകരിക്കുന്നതിനായി 170 മില്ല്യണ്‍ യൂറോയോളം ധനസഹായം ലഭിക്കും. കൂടാതെ ഇവിടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

Scroll To Top