Sunday December 04, 2016
Latest Updates

CTRL-ALT-DELETE തെറ്റായ പ്രയോഗമെന്ന് ബില്‍ഗേറ്റ്‌സ്

CTRL-ALT-DELETE തെറ്റായ പ്രയോഗമെന്ന് ബില്‍ഗേറ്റ്‌സ്

മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സ് ഒടുവില്‍ തങ്ങള്‍ക്കു പറ്റിയ തെറ്റ് തുറന്ന് സമ്മതിച്ചു. കണ്‍ട്രോള്‍ആള്‍ട്ട്ഡിലീറ്റ് ബട്ടണുകള്‍ അമര്‍ത്തി കമ്പ്യൂട്ടര്‍ തുറക്കുന്ന രീതി ഒരു തെറ്റായ പ്രവര്‍ത്തനമാണെന്ന് ബില്‍ഗേറ്റ്‌സ് ഇന്റര്‍വ്വ്യൂവില്‍ പറഞ്ഞു.

കമ്പ്യൂട്ടറില്‍ ഏതെങ്കിലും തരത്തില്‍ സ്റ്റക്ക് ആവുമ്പോഴും പുനപ്രവര്‍ത്തിപ്പിക്കാന്‍ സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് കണ്‍ട്രോള്‍ആള്‍ട്ട്ഡിലീറ്റ്. എന്നാല്‍ ഇപ്പോള്‍ ബില്‍ ഗേറ്റ്‌സ് തന്നെ ഈ പ്രയോഗം തങ്ങള്‍ക്കു പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് മുന്നോട്ടുവന്നിരിക്കുകയാണ്.

എന്നാല്‍ ഈ പ്രയോഗത്തില്‍ വന്ന തെറ്റിന്റ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് തലവനും തയ്യാറല്ല. ഇതിനായി തങ്ങള്‍ക്ക ഒറ്റ ബട്ടണിന്റെ ആവശ്യമില്ലെന്ന് വാദിച്ച ഐബിഎം പയ്യനിലാണ് ബില്‍ഗേറ്റ്‌സ് ഇതിന്റെ ഉത്തരവാദിത്വം ആരോപിച്ചിരിക്കുന്നത്.

എന്നാല്‍ തലയില്‍ വച്ച് തന്നിരിക്കുന്ന ഈ കുറ്റപ്പെടുത്തലിന് ഡേവിഡ് ബ്രാഡ്‌ലി എന്ന ആ ഐബിഎംകാരനും മറുപടി ഉണ്ട്. താനുണ്ടാക്കിയ മള്‍ട്ടിബട്ടണ്‍ ലോഗിന്‍ പ്രശസ്തമാക്കിയതും ഉപഭോക്താക്കളില്‍ എത്തിച്ചതും ബില്‍ ഗേറ്റ്‌സ് തന്നെയാണെന്നാണ് ബ്രാഡ്‌ലി പറഞ്ഞത്.
കമ്പ്യൂട്ടറിന്റെ പാസ്‌വേഡ് മോഷണം പോവുന്നത് തടയാനും രഹസ്യങ്ങളെ സംരക്ഷിക്കാനുമാണ് ഇത്തരത്തില്‍ കണ്‍ട്രോള്‍ആള്‍ട്ട്ഡിലീറ്റ് കോമ്പിനേഷന്‍ ലോഗിന്‍ വിദ്യ ഉണ്ടാക്കിയത്.

Scroll To Top