Sunday December 04, 2016
Latest Updates

സി .എസ് .ഐ സഭയുടെ ഫാമിലി കോണ്‍ഫറന്‍സ് കൗണ്ടി മീത്തില്‍ സമാപിച്ചു 

സി .എസ് .ഐ സഭയുടെ ഫാമിലി കോണ്‍ഫറന്‍സ് കൗണ്ടി മീത്തില്‍ സമാപിച്ചു 

ഡബ്ലിന്‍ : ഹോളി ട്രിനിറ്റി സി . എസ് . ഐ മലയാളം കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ഫാമിലി കോണ്‍ഫറന്‍സ് കൌണ്ടി മീത്തിലെ ഡോണോറില്‍ ന്യൂ ഗ്രേന്ജ് ലോഡ്ജ് & റോക്ക് ഹൌസില്‍ വച്ച് നടത്തപ്പെട്ടു . 
 ‘സെലിബ്രേറ്റ് ലൈഫ് , ഗോ ആന്‍ഡ് മേക്ക് എ ഡിഫെറെന്‍സ് ‘ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ സെഷനുകള്‍ക്ക് വികാരി റവ . ഡോ . ജേക്കബ് തോമസ്,ഡോ.ജുബില്‍ തോമസ് എന്നിവര്‍ നേതൃത്വം നല്കി.കോണ്‍ഗ്രിഗേഷന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍,ആശംസകള്‍, സഭാംഗങ്ങളുടെ ഡയറക്ടറി എന്നിവ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ സുവനീര്‍ ഇതോടനുബന്ധിച്ച് പ്രകാശനം ചെയ്യുകയുണ്ടായി .
ബൈബിള്‍ ക്വിസ്,കുക്കറി സെഷന്‍,ഗ്രൂപ്പ് ആക്ടിവിറ്റി ,ഫണ്‍ ഗയിംസ് എന്നിവയില്‍ എല്ലാവരും ആവേശപൂര്‍വ്വം പങ്കെടുത്തു.ഡോ.വന്ദന്‍ വാര്‍ഡ് നേതൃത്വം നല്കിയ ‘ യകീന്‍ ‘ എന്ന ഹിന്ദി ക്രിസ്തീയ ഗാനങ്ങള്‍ അടങ്ങിയ ആല്‍ബം തദവസരത്തില്‍ പ്രകാശനം ചെയ്തു . ഡോ.വന്ദന്‍വാര്‍ഡ് നയിച്ച മ്യൂസിക്കല്‍ സെഷന്‍ വളരെ ഹൃദ്യമായിരുന്നു. മിസ്സിസ് . അന്ന മക് അല്ലിസ്റ്റെരിന്റെ കുക്കറി സെഷന്‍ എല്ലാവര്‍ക്കും പുതിയ ഒരു അനുഭവമായി. സ്ത്രീകളും പുരുഷന്മാരും കുട്ടികളും കൌതുകപൂര്‍വ്വം പങ്കെടുക്കുകയുണ്ടായി .

ശനിയാഴ്ച രാത്രിയില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ നടത്തിയ ടാലെന്റ്‌റ് ടൈം പരിപാടി ഹൃദയസ്പര്‍ശിയായി.പരിപാടികളുടെ വ്യത്യസ്തത കൊണ്ടും സഭാജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് ഏറ്റവും അനുഗ്രഹപ്രദം ആയിരുന്നു.കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എല്ലാവരോടും സഭാ ഭാരവാഹികള്‍ നന്ദി അറിയിച്ചു 
വാര്‍ത്ത:ജോണ്‍ ഉതുപ്പ്

Scroll To Top