Friday December 09, 2016
Latest Updates

ഡബ്ലിന്‍ സി എസ് ഐ മലയാളം കോണ്‍ഗ്രിഗേഷന്റെ കരോള്‍ സര്‍വീസ് ഇന്ന് 3 മണി മുതല്‍ 

ഡബ്ലിന്‍ സി എസ് ഐ മലയാളം കോണ്‍ഗ്രിഗേഷന്റെ കരോള്‍ സര്‍വീസ് ഇന്ന് 3 മണി മുതല്‍ 

ഡബ്ലിന്‍: ഹോളി ട്രിനിറ്റി സി.എസ്.ഐ. മലയാളം കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ സര്‍വീസ്, ഇന്ന് ഡിസംബര്‍ 6, ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ ഡബ്ലിന്‍ ഡോനോര്‍ അവെന്യൂവിലുള്ള സെന്റ് കാതെറിന്‍ ആന്‍ഡ് സെന്റ് . ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് പളളിയില്‍ വച്ച് നടത്തപ്പെടുന്നതാണ് .

മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള കരോള്‍ ഗാനങ്ങള്‍ ഗായക സംഘം ആലപിക്കുന്നതാണ് .

സഭ വികാരി റവ .ഡോ. ജേക്കബ് തോമസ് ( ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജ് ) ക്രിസ്തുമസ് കരോള്‍ സര്‍വിസിനു മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്.ഡബ്ലിന്‍ നസ്സറെത് മാര്‍ത്തോമ പള്ളി വികാരി ,റവ. ഫിലിപ്പ് വറുഗീസ് ക്രിസ്തുമസ് സന്ദേശം നല്കുന്നതാണ്.

കൂടാതെ കുട്ടികളുടെ ഗായക സംഘം അവതരിപ്പിക്കുന്ന പാട്ടുകളും സ്‌കിറ്റുകളും ഉണ്ടായിരിക്കും. 
വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്നും ഒരുക്കിയിട്ടുണ്ട്.എല്ലാവരേയും കരോള്‍ സര്‍വീസിലേക്ക് ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് ഭാരവാഹികള്‍ അറിയിച്ചു.
സ്ഥലം : സെന്റ്‌റ് . കാതെറിന്‍ ആന്‍ഡ് സെന്റ് . ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ട്, ഡോനോര്‍ അവെന്യൂ , ഡബ്ലിന്‍-8
( നാവിഗേറ്റര്‍ ഉപയോഗിച്ച് : സെന്റ് .കാതെറിന്‍സ് അവെന്യൂ , ഡബ്ലിന്‍-8)
Location Map : https://goo.gl/gmHRM5
കൂടുതല്‍ വിവരങ്ങള്‍ക്ക് :
അനു ജോണ്‍സണ്‍ :089211 1004
കോശി വറുഗീസ് : 087298 8778












Scroll To Top