Friday December 09, 2016
Latest Updates

കരയുന്ന കുട്ടിയെ കബളിപ്പിക്കുന്ന അച്ഛനാണോ നിങ്ങള്‍ ?

കരയുന്ന കുട്ടിയെ കബളിപ്പിക്കുന്ന അച്ഛനാണോ നിങ്ങള്‍ ?

ഡബ്ലിന്‍: കരയുന്ന കുട്ടിയെ പറ്റിക്കാന്‍ ഭൂരിപക്ഷം അച്ഛന്മാരും രാത്രികാലങ്ങളില്‍ ഉറക്കം നടിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നടന്ന ഒരു സര്‍വേയിലാണ് രസകരമായ കണ്ടെത്തല്‍. സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയ രണ്ടായിരം അച്ഛന്മാരില്‍ 56 ശതമാനം പേരും രാത്രിയില്‍ മക്കള്‍ കരഞ്ഞാല്‍ ഉറക്കം നടിച്ച് കിടക്കുകയാണ് പതിവ്. കരയുന്ന കുട്ടികളെ സ്വാന്തനിപ്പിക്കാന്‍ കുട്ടിയുടെ മുത്തശനും മുത്തശിയുമോ കുട്ടിയുടെ അമ്മ തന്നെയോ വിചാരിച്ചാലേ നടക്കൂ എന്നാണ് പിതാക്കാന്‍മാരുടെ അഭിപ്രായം.ഇതാണ് കുട്ടികള്‍ കരയുമ്പോള്‍ തങ്ങള്‍ ഉറക്കം നടിച്ച് കിടക്കാന്‍ കാരണമെന്നും സര്‍വേയില്‍ പങ്കെടുത്ത അച്ഛന്മാര്‍ പറയുന്നു. 

കൂടാതെ കുട്ടികള്‍ മിക്കപ്പോഴും അമ്മയെ വിളിച്ചാണ് കരയുന്നത്. കരയുന്ന കുട്ടിയെ സ്വാന്തനിപ്പിക്കാന്‍ തന്റെ രക്ഷിതാക്കള്‍ക്ക് മാത്രമേ സാധിക്കൂ എന്ന് പത്തിലൊന്ന് അച്ഛന്മാരും കരുതുന്നു.പുലര്‍ച്ചെ ജോലിക്ക് പോകണമെന്നത് കൊണ്ടാണ് കുട്ടി കരഞ്ഞാലും ഉറക്കം നടിച്ച് കിടക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്നു അച്ഛന്മാര്‍ പറഞ്ഞു.എഴുന്നേല്‍ക്കാന്‍ മടിയായത് കൊണ്ടാണ് എഴുന്നേല്‍ക്കാത്തതെന്നു 21 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 

രാത്രിയില്‍ കുട്ടി കരഞ്ഞാല്‍ എഴുന്നേല്‍ക്കേണ്ടത് ആരെന്നതിനെ ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ കലഹം പോലും ഉണ്ടാകാറുണ്ടെന്ന് ചൈല്‍ഡ് സൈക്കോളജിസ്റ്റ് എമ്മ കെന്നി പറഞ്ഞു.കുട്ടി കരഞ്ഞാല്‍ എഴുന്നേല്‍ക്കേണ്ടത് ദമ്പതികളുടെ തുല്യ ഉത്തരവാദിത്വമാണെന്നും എമ്മ കെന്നി പറഞ്ഞു. 

Scroll To Top