Saturday December 03, 2016
Latest Updates

ക്രംലിന്‍ ഹോസ്പിറ്റലില്‍ നഴ്‌സുമാര്‍ക്ക് പുതിയ കല്‍പ്പന: മാനേജ്‌മെന്റിനെതിരെ മിണ്ടരുത്!

ക്രംലിന്‍ ഹോസ്പിറ്റലില്‍ നഴ്‌സുമാര്‍ക്ക് പുതിയ കല്‍പ്പന: മാനേജ്‌മെന്റിനെതിരെ മിണ്ടരുത്!

ഡബ്ലിന്‍:ക്രംലിനിലെ ഔവര്‍ ലേഡിസ് ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍, നഴ്‌സുമാര്‍ക്ക് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതായി രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നായ ഇംപാക്ട്. ഹോസ്പിറ്റലിലെ നഴ്‌സുമാരടക്കമുള്ള സ്റ്റാഫ്, ഹോസ്പിറ്റലിന്റെ സല്‍പ്പേരിനെ ബാധിക്കുന്ന തരത്തിലുള്ള യാതൊരു കാര്യവും പുറത്തു പറയുത് എന്നാണ് ഏപ്രിലില്‍ കൊണ്ടുവന്ന നിയന്ത്രണം. മാത്രമല്ല ഹോസ്പിറ്റല്‍ മാനേജ്‌മെന്റിനെ മറ്റുള്ളവരുടെ മുമ്പില്‍ വച്ച് വിമര്‍ശിക്കാന്‍ പാടില്ലെന്നും മാനേജ്‌മെന്റ് ഇറക്കിയ നിയന്ത്രണത്തില്‍ പറയുന്നു.

ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഓരോ ഹോസ്പിറ്റലും ‘കോഡ് ഓഫ് കോണ്‍ടക്ട്‌സ് ആന്‍ഡ് എത്തിക്‌സ്’ പുറത്തിറക്കണമെന്ന് നിയമമുണ്ട്. ഈ കോഡ് ഓപ് കോണ്‍ഡക്ട് ഓരോ ഹോസ്പിറ്റലിനും വ്യത്യസ്തമാകാം. ഇത്തരത്തില്‍ ഔവര്‍ ലേഡിസ് ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍ പുറത്തിറക്കിയ രേഖയിലാണ് വിവാദ വ്യവസ്ഥകള്‍ അടങ്ങിയിരിക്കുന്നത്. ഇതിനെതിരെ സ്റ്റാഫു തന്നെ തന്നെ രംഗത്തു വന്നിട്ടുമുണ്ട്.

ഈ വ്യവസ്ഥകള്‍ സ്റ്റാഫിന്റെ അഭിപ്രായ സ്വാതന്ത്രത്തിന് എതിരാണെന്നാണ് വിലയിരുത്തല്‍. സ്റ്റാഫിനോടോ യൂണിയനുകളോടോ ആലോചിക്കാതെയാണ് ഈ വ്യവസ്ഥകളടങ്ങിയ സര്‍ക്കുലര്‍ തയ്യാറാക്കിയതെന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഇംപാക്ട് ഇക്കാര്യവുമായി ബന്ധപ്പെട്ട് തങ്ങളുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും, സ്റ്റാഫ് സര്‍ക്കുലറില്‍ ഒപ്പിട്ടുകൊണ്ടിരിക്കുകയാണെന്നുമാണ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ പക്ഷം.

Scroll To Top