Tuesday December 06, 2016
Latest Updates

ഇന്ധന വിലയിടിവ് :വിമാന ടിക്കറ്റ് നിരക്ക് കുറച്ചേക്കും;ഖത്തര്‍ എയര്‍വേയസ് ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കും

ഇന്ധന വിലയിടിവ് :വിമാന ടിക്കറ്റ് നിരക്ക് കുറച്ചേക്കും;ഖത്തര്‍ എയര്‍വേയസ് ഇന്ധന സര്‍ചാര്‍ജ്  കുറയ്ക്കും

ഡബ്ലിന്‍: അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില ക്രമാതീതമായി ഇടിഞ്ഞതിനെ തുടര്‍ന്ന് വിമാന ടിക്കറ്റ് നിരക്കുകളില്‍ കുറവ് വരുത്തണമെന്ന ആവശ്യം ശക്തമായി.വിവിധ സര്‍ക്കാരുകള്‍ തന്നെ ആവശ്യവുമായി രംഗത്തുവന്നുകഴിഞ്ഞു.

ഇതിനിടെ ഖത്തര്‍ എയര്‍വേയ്‌സ് ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു  ഇതോടെ വിമാന ടിക്കറ്റ് നിരക്ക് കുറയും. ഖത്തര്‍ എയര്‍വേയ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചതാണ് ഇക്കാര്യം. ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് കമ്പനി സര്‍ചാര്‍ജ് കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ടിക്കറ്റ് നിരക്കില്‍ എത്ര കുറയുമെന്ന് കൃത്യമായി വെളിപ്പെടുത്താന്‍ ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബക്കര്‍ തയ്യാറായില്ല.

കഴിഞ്ഞ ജൂണിന് ശേഷം ക്രൂഡോയില്‍ വിലയില്‍ അമ്പത് ശതമാനത്തിലേറെ കുറവ് വന്നിരുന്നു. അതേസമയം ക്രൂഡോയില്‍ വിലയുടെ ആനുപാതികമായി ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കേണ്ടന്നും ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി.ഉദാഹരണത്തിന് ക്രൂഡോയില്‍ വില 50 ശതമാനം കുറഞ്ഞാല്‍ ഇന്ധന സര്‍ചാര്‍ജും അമ്പത് ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കേണ്ടന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ്  വെളിപ്പെടുത്തി.

ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ ചൈനീസ് വിമാന കമ്പനികളും ഇന്ധനസര്‍ചാര്‍ജ് കുറച്ചിരുന്നു. ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കണമെന്ന് ബ്രട്ടീഷ് വിമാനകമ്പനികളോട് ബ്രിട്ടീഷ് ഗവണ്‍മെന്റും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇന്ധന വിലകുറയുന്നത് വിമാന കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുമെന്ന് 250 ഓളം എയര്‍ലൈന്‍ കമ്പനികള്‍ അംഗങ്ങളായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ഡിസംബറില്‍ ചേര്‍ന്ന യോഗംവിലയിരുത്തിയിരുന്നു. ഇത് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാന കമ്പനികള്‍ക്ക് പ്രേരണയാകും.

Scroll To Top