Friday December 09, 2016
Latest Updates

പോളിംഗ് സ്റ്റേഷനില്‍ നിന്നും ക്രൂശിത രൂപം എടുത്തു മാറ്റിയ സംഭവം വിവാദമാകുന്നു 

പോളിംഗ് സ്റ്റേഷനില്‍ നിന്നും ക്രൂശിത രൂപം എടുത്തു മാറ്റിയ സംഭവം വിവാദമാകുന്നു 

ഡബ്ലിന്‍:പോളിങ്ങ് സ്റ്റേഷനായി ഉപയോഗിച്ച പാരിഷ് ഹാളില്‍ നിന്നും ക്രൂശിതരൂപം എടുത്തു മാറ്റിയതായി പരാതി.ഡബ്ലിന്‍ സിറ്റി ഷരീഫിന്റെ ഓഫീസില്‍ നിന്നുള്ള ഇന്‍സ്‌പെക്ടറാണ് കുറ്റകരമെന്ന് വിധിച്ച് ക്രൂശിത രൂപം ഹാളില്‍ നിന്നും മാറ്റിയതത്രേ..

രാവിലെ ഒന്‍പതു മണിയോടെ കാര്യങ്ങള്‍ നിരീക്ഷിക്കാനായി ഹാളിലെത്തിയ ഹാരോള്‍ഡ് ക്രോസിലെ റൊസാരി ചര്‍ച്ച് അവര്‍ ലേഡി പാരിഷ് പുരോഹിതനായ ഫാ. ജെറി കെയ്‌നാണ് സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടത്. ചിലയാളുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന കാരണം പറഞ്ഞാണ് ഇന്‍സ്‌പെക്ടര്‍ ക്രൂശിതരൂപം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് പോളിങ്ങ് ഓഫീസര്‍ പറഞ്ഞു. രൂപം തിരികെ സ്ഥാപിക്കാന്‍ പുരോഹിതന്‍ ശ്രമിച്ചെങ്കിലും പോളിങ്ങ് ഓഫീസര്‍ വിസമ്മതിച്ചു.
നടപടി മണ്ടത്തരമാണെന്ന് പോളിങ്ങ് ഇന്‍സ്‌പെക്ടര്‍ എലീന്‍ കോബണ്‍ വിലയിരുത്തി. പോളിങ്ങ് സ്റ്റേഷനാക്കുന്നതിനായി ഹാളിന്റെ യോഗ്യത വിലയിരുത്തിയത് ഇവരായിരുന്നു. ചെയ്ത തെറ്റിന്റെ ആഴം ക്രൂശിത രൂപം മാറ്റിയ ഇന്‍സ്‌പെക്ടര്‍ തിരിച്ചറിഞ്ഞതായി ഫാ കെയ്ന്‍ പറയുന്നു. കൂടാതെ ഹിതപരിശോധനയില്‍ കത്തോലിക്കാ സഭക്കെതിരെയുള്ള പ്രചരണത്തിന് ഇയാള്‍ ഖേദം പ്രകടിപ്പിച്ചതായും ഫാ കെയ്ന്‍ പറഞ്ഞു.
അതിനിടെ പോളിങ്ങ് സ്റ്റേഷനാക്കി മാറ്റിയ ഹാളുകളിലോ സ്‌കൂളുകളിലോ സ്ഥാപിക്കപ്പെട്ട യാതൊരു വിധ വസ്തുക്കളും മാറ്റി സ്ഥാപിക്കാന്‍ ഒരു തരത്തിലുമുള്ള ഉത്തരവും തങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഡബ്ലിന്‍ സിറ്റി ഷരീഫിന്റെ ഓഫീസ് വ്യക്തമാക്കി.

Scroll To Top