Monday December 05, 2016
Latest Updates

കാക്കകളുടെ വര്‍ഗസ്‌നേഹം !

കാക്കകളുടെ വര്‍ഗസ്‌നേഹം !

ചത്ത ഒരു കാക്കയെ കാണുമ്പോള്‍ മറ്റൊരു കാക്കയക്ക് എന്താവും തോന്നുക? നമ്മള്‍ ചിന്തിച്ചിട്ടു പോലും ഇല്ലാത്ത ഒരു കാര്യമാണല്ലേ?. പക്ഷേ ഓര്‍ക്കുക..
മരിച്ചു പോയ കൂട്ടുകാരന് ചുറ്റും നോക്കുന്ന കാക്ക അവിടെ കാണുന്ന മനുഷ്യരുടെ മുഖം ഓര്‍ത്തു വെക്കും. തന്റെ ജീവനും അപകടം വരുത്താനിടയുള്ളവന്‍ എന്ന ലേബല്‍ ഒട്ടിച്ച് അവിടെ കണ്ട മനുഷ്യരുടെ മുഖം, അടുത്ത ആറ് ആഴ്ചകളില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുമത്രേ കാക്കകള്‍. 
ജേര്‍ണല്‍ ഓഫ് അനിമല്‍ ബിഹേവിയര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്.ചത്ത ഒരു കാക്കയുടെ അരികില്‍ ഭക്ഷണം വെച്ചുകൊടുത്തു നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തലുകള്‍. 

തങ്ങള്‍ ശ്രദ്ധിച്ച മനുഷ്യരുടെ മുഖം പിന്നീട് തിരിച്ചറിയാനുള്ള കാക്കയുടെ കഴിവാണ് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നത്. എപ്പോഴെങ്കിലും ഒരു ചത്ത കാക്കയെ കുഴിച്ചിടേണ്ടി വന്നാല്‍ ചുറ്റും ഒരു കാക്കയും നിങ്ങളെ വാച്ച് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കൂട്ടമായി വന്ന് ആക്രമിക്കാനും നിങ്ങളെ നോട്ടമിടാനും ഇട കൊടുക്കേണ്ട എന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നത്!.

Scroll To Top