Saturday December 10, 2016
Latest Updates

കാരന്റ്ഹില്ലിലെ കുരിശ് അക്രമി മുറിച്ച് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കാരന്റ്ഹില്ലിലെ കുരിശ് അക്രമി മുറിച്ച് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഡബ്ലിന്‍: കാരന്റ്ഹില്ലിലെ കുരിശ് അക്രമി മുറിച്ച് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അക്രമി കുരിശ് മുറിച്ച് മാറ്റുന്നതിന്റെ വീഡിയോ മാധ്യമങ്ങള്‍ക്ക് അജ്ഞാതന്‍ അയച്ചു നല്‍കുകയായിരുന്നു. ക്രൈസ്തവ വിരുദ്ധ സന്ദേശം ഉള്‍പ്പെടെയാണ് വീഡിയോ മാധ്യമങ്ങള്‍ക്ക് അയച്ചത്. ഏതാനും മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഗാര്‍ഡ പരിശോധിച്ച് വരുന്നു. നവംബര്‍ 22 നാണ് കുരിശ് മുറിച്ച് മാറ്റിയത്. അതിന് പിന്നാലെ പുതിയ കുരിശ് സ്ഥാപിച്ചിരുന്നു. നിരീശ്വര വാദികളുടെ എതിര്‍പ്പ് മറികടന്നാണ് പുതിയ കുരിശ് സ്ഥാപിച്ചത്. 1976 ല്‍ സ്ഥാപിച്ച കുരിശ് മുറിച്ച് മാറ്റിയത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. 

മുഖം മറച്ച ഒരാള്‍ കുരിശ് മുറിച്ച് താഴെ ഇട്ട ശേഷം ഓടുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ ദൃശ്യം ലഭിച്ചത് അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീഡിയോയില്‍ ക്രൈസ്തവ വിരുദ്ധ സന്ദേശങ്ങള്‍ക്ക് പുറമേ കത്തോലിക്കര്‍ നടത്തുന്ന പ്രൈമറി സ്‌കൂളുകള്‍ക്കെതിരെയും സന്ദേശമുണ്ട്. കുരിശ് മുറിച്ചതിനെ അനുകൂലിക്കുന്നവര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും വേണമെന്ന് വീഡിയോയ്ക്ക് ഒപ്പം എഴുതിയിരിക്കുന്ന സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. 

വീഡിയോ പുറത്തുവിട്ടതിനെ ഫിനാഗല്‍ ടിഡി ബ്രെണ്ടന്‍ ജ്രിഫിന്‍ അപലപിച്ചു. എരിതീയില്‍ എണ്ണ പകരുന്നതിനു തുല്യമാണ് വീഡിയോ പുറത്ത് വിട്ടതെന്ന് ബ്രെണ്ടന്‍ പറഞ്ഞു. എല്ലാ വിഭാഗം വിശ്വാസങ്ങളോടും സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ് അയര്‍ലണ്ടിന്റെത് അവിടെ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ബ്രെണ്ടന്‍ ജിഫ്രിന്‍ പറഞ്ഞു. 

Scroll To Top