Sunday December 11, 2016
Latest Updates

അഭയാര്‍ഥികളെ ക്രോയേഷ്യ അയല്‍രാജ്യങ്ങളില്‍ എത്തിക്കാന്‍ തുടങ്ങി,പ്രതിഷേധവുമായി ഹംഗറിയും,സ്ലൊവെക്യയും 

അഭയാര്‍ഥികളെ ക്രോയേഷ്യ അയല്‍രാജ്യങ്ങളില്‍ എത്തിക്കാന്‍ തുടങ്ങി,പ്രതിഷേധവുമായി ഹംഗറിയും,സ്ലൊവെക്യയും 

ബുഡാപെസ്റ്റ്:ക്രൊയെഷ്യയില്‍ എത്തുന്ന അഭയാര്‍ഥികളെ ബസുകളില്‍ കയറ്റി അയല്‍രാജ്യങ്ങളില്‍ ഇറക്കുന്ന ഭരണനടപടിയ്‌ക്കെതിരെ അയല്‍രാജ്യങ്ങളായ ഹംഗറിയും,സ്ലൊവെക്യയും തുറന്ന പ്രതിഷേധത്തിലേയ്ക്ക്. ക്രൊയേഷ്യന്‍ അധികൃതര്‍ അവിടെ എത്തിയ നൂറുകണക്കിന് അഭയാര്‍ഥികളെ ബസുകളില്‍ കയററി ഹങ്കറിയുമായുള്ള അതിര്‍ത്തിയില്‍ എത്തിച്ചു. 60 അഭയാര്‍ഥികളെ വീതം വഹിക്കുന്ന 20 ബസുകള്‍ക്ക് ഇന്നലെ ഹങ്കേറിയന്‍ അതിര്‍ത്തി ഗ്രാമമായ ബെറെമെന്‍ഡിലേക്ക് പ്രവേശനം അനുവദിച്ചു. വൈകുന്നരേത്തോടെ മറ്റൊരു 30 ബസുകള്‍ കൂടി അനുവാദം ലഭിക്കാന്‍ കാത്ത് കിടക്കുന്നുണ്ടായിരുന്നു. 

ഇന്നു മുതല്‍ തങ്ങള്‍ പ്രശ്‌നം നേരിടാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ പോകുന്നു എന്ന ക്രൊയേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഡസന്‍ കണക്കിനു ബസുകള്‍ അഭായാര്‍ഥികളുമായി അതിര്‍ത്തികളിലേയ്ക്ക് പുറപ്പെട്ടത്.യൂറോപ്യന്‍ യാത്രാ ധാരണകള്‍ അനുസരിച്ച് യാത്രാ സ്വാതന്ത്ര്യം തടസപ്പെടുത്താനാവില്ല 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 17,000 ല്‍ അധികം അഭയാര്‍ഥികള്‍ കൂടി എത്തിയതോടെ തങ്ങളുടെ രാജ്യത്തിന് ഇനി കൂടുതല്‍ ആളുകളുടെ പ്രവാഹം താങ്ങാനാവില്ലെന്നും, തങ്ങള്‍ക്ക് മുന്നില്‍ മറ്റെന്ത് വഴിയാണ് ഉള്ളതെന്നുമാണ് ക്രൊയേഷ്യയുടെ ചോദ്യം. തങ്ങളുടെ അതിര്‍ത്തികളില്‍ അഭയാര്‍ഥിപ്രവാഹം തടയുന്ന ഹങ്കറിയിലേക്ക് അവരെ കടത്തി വിടാനാണ് ക്രൊയേഷ്യ ശ്രമിക്കുന്നത്. പല രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ അടച്ചു തുടങ്ങിയതോടെ രൂക്ഷമായ യൂറോപ്പിലെ അഭയാര്‍ഥി പ്രതിസന്ധി ഇതോടെ മറ്റൊരു വഴിത്തിരിവിലേക്ക് എത്തി. 

അതിനിടെ തുര്‍ക്കിയില്‍ നിന്നു ജര്‍മനി ലക്ഷ്യമിട്ട് അഭയാര്‍ഥികളുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലാ മെര്‍കലും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി. ഈ വര്‍ഷം എട്ടു ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറാണെന്ന് മെര്‍കല്‍ അറിയിച്ചിട്ടുണ്ട്. ജര്‍മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ തങ്ങാനാണ് കൂടുതല്‍ അഭയാര്‍ഥികളും ആഗ്രഹിക്കുന്നത്.

തുര്‍ക്കി കടന്ന് ഗ്രീസ്, മാസിഡോണിയ,സെര്‍ബിയ, ക്രൊയേഷ്യ, സ്ലോവാനിയ വഴി ഓസ്ട്രിയയിലും അവിടെ നിന്നു ജര്‍മനിയിലേക്കും എത്തുകയെന്ന നീണ്ട യാത്രയാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ നടത്തുന്നത്. കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമൊക്കെ അടങ്ങുന്ന സംഘങ്ങളാണ് ഈ യാത്രയിലുള്ളത്.


Scroll To Top