Friday December 09, 2016
Latest Updates

ക്രൊയേഷ്യയും കൈയ്യൊഴിയുന്നു,എട്ടില്‍ ഏഴു വഴികളും അടച്ചു,അതിര്‍ത്തിയിലെ സ്ഥിതി നിയന്ത്രിക്കാന്‍ പട്ടാളത്തെ നിയോഗിച്ചു 

ക്രൊയേഷ്യയും കൈയ്യൊഴിയുന്നു,എട്ടില്‍ ഏഴു വഴികളും അടച്ചു,അതിര്‍ത്തിയിലെ സ്ഥിതി നിയന്ത്രിക്കാന്‍ പട്ടാളത്തെ നിയോഗിച്ചു 

ടോവാമിക് (ക്രോയേഷ്യ):സെര്‍ബിയായില്‍ നിന്നും ക്രോയേഷ്യയിലേയ്ക്ക് കടക്കാനുള്ള എട്ടു പ്രവേശനമാര്‍ഗങ്ങളില്‍ ഏഴും അടച്ചുകൊണ്ട് ക്രോയേഷ്യന്‍ സര്‍ക്കാര്‍ അഭയാര്‍ഥികളുടെ പ്രവേശനം തടഞ്ഞു.ഒരു ദിവസം കൊണ്ട് 10000 പേര്‍ക്ക് തങ്ങള്‍ അഭയം നല്‍കി കഴിഞ്ഞുവെന്നും തങ്ങളുടെ പരിധി കഴിഞ്ഞുവെന്നുമാണ് അവരുടെ നിലപാട്.

ഒരു ദിവസത്തിനുള്ളില്‍ വീണ്ടും അഭയാര്‍ഥികള്‍ രാജ്യത്ത് പ്രവേശിച്ചാല്‍, സെര്‍ബിയയുമായുള്ള അതിര്‍ത്തി തങ്ങള്‍ പൂര്‍ണ്ണമായും അടയ്ക്കുമെന്ന് ക്രൊയേഷ്യ വ്യക്തമാക്കിയിരുന്നു. map 1

അതിര്‍ത്തിയിലെ അഭയാര്‍ഥി പ്രവാഹം തടയാന്‍ തയ്യാറായിരിക്കണമെന്ന് സൈന്യത്തോട് പ്രസിഡന്റ് ആവശ്യപ്പെട്ടു കഴിഞ്ഞു. സിറിയയില്‍ നിന്ന് വരുന്നവര്‍ക്ക് യൂറോപ്പിലേക്കുളള ഏറ്റവും ദൈര്‍ഘ്യമേറിയതും ദുര്‍ഘടവുമായ മാര്‍ഗ്ഗമാണ് ക്രൊയേഷ്യ വഴിയുള്ളത്. അഭയാര്‍ഥികള്‍ സാഗ്‌റെബിലുള്ള റിസപ്ഷന്‍ സെന്ററുകളിലേക്ക് പോകാനുള്ള മാര്‍ഗ്ഗം എന്ന നിലയില്‍ തങ്ങളുടെ രാജ്യം ഉപയോഗിക്കുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ അവിടെ താമസം ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരെ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവരായി കരുതി നടപടികള്‍ എടുക്കുമെന്നുമാണ് ക്രൊയേഷ്യയുടെ നിലപാട്. 

ഇതിനിടെ ക്രോയെഷ്യയില്‍ നിന്നും സ്ലൊവെന്യയിലെയ്ക്ക് ട്രെയിയിനില്‍ യാത്ര ചെയ്ത ഒരു കൂട്ടം അഭയാര്‍ഥികളെ സ്ലൊവെന്യായില്‍ നിന്നും തിരിച്ചു ക്രോയേഷ്യയിലേയ്ക്ക് അയച്ചു.എന്നാല്‍ തിരികെയിറക്കിയ അഭയാര്‍ഥികളാവട്ടെ തങ്ങള്‍ സ്ലോവേന്യയിലൂടെ തന്നെ നടന്ന് മറ്റു ഇ യൂ ഷെങ്കന്‍ പ്രദേശങ്ങളിലേയ്ക്ക് പോകുമെന്ന നിലപാടിലാണ്. 

Scroll To Top