Friday February 24, 2017
Latest Updates

ക്രോഗ് പാട്രിക് തീര്‍ത്ഥാനം അടുത്തയാഴ്ച്ച ,ആയിരങ്ങള്‍ മലകയറാനെത്തും 

ക്രോഗ് പാട്രിക് തീര്‍ത്ഥാനം അടുത്തയാഴ്ച്ച ,ആയിരങ്ങള്‍ മലകയറാനെത്തും 

മയോ: ക്രോഗ് പാട്രിക് തീര്‍ത്ഥാടനത്തിന് ജൂലൈ 24 ന് തുടക്കമാവും.ജൂലൈ 26 ഞായറാഴ്ച്ചയാണ് പ്രധാന തീര്‍ഥാടന ദിവസം.

സെന്റ് പാട്രിക് തന്റെ ധ്യാന ജീവിതത്തിനു കൂടുതല്‍ സമയം ചിലവഴിച്ച ഇവിടെ വെച്ചാണ് അയര്‍ലണ്ടില്‍ നിന്നും പാമ്പുകളെ സമൂല നാശം ചെയ്യാനുള്ള അത്ഭുതം അദ്ദേഹം പ്രവര്‍ത്തിച്ചതെന്ന് വിശ്വാസമുണ്ട്.റീക്ക് ഞായര്‍ ആയി ആചരിക്കുന്ന അടുത്ത ഞായറാഴ്ച 20,000 തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അന്നേ ദിവസം രാവിലെ 7.30 മുതല്‍ ക്രോഗ് പാട്രിക് മലയില്‍ ,ഓരോ അര മണിക്കൂറിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപെടും.രാവിലെ മുതല്‍ തന്നെ അനുരഞ്ജന ശിശ്രൂഷകളും ഉണ്ടായിരിക്കും. 
മലയാളികള്‍ മലയാറ്റൂരിലോ ,ശബരിമലയിലോ പോവുന്നതുപോലെ വ്രതാനുഷ്ട്ടാനങ്ങലോടെയാണ് മിക്ക തീര്‍ഥാടകരും ഇവിടെ എത്തുന്നത്

Thousands-of-pilgrims-climb-Croagh-Patrick

Scroll To Top