Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ മഴയും കാറ്റും,1,000 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായി ക്രോഗ് പാട്രിക് തീര്‍ത്ഥാടനം റദ്ദാക്കി

അയര്‍ലണ്ടില്‍ മഴയും കാറ്റും,1,000 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായി ക്രോഗ് പാട്രിക് തീര്‍ത്ഥാടനം റദ്ദാക്കി

ഗാള്‍വേ : ക്രോഗ് പാട്രിക് മലയിലേയ്ക്ക് ഇന്ന് നടത്താനിരുന്ന വാര്‍ഷിക തീര്‍ത്ഥാടനം റദ്ദാക്കി.ക്രോഗ് പാട്രിക്ക് മലയില്‍ അതിശക്തമായ കാറ്റും,മഴയും ഉണ്ടായതിനാലാണ് തീര്‍ത്ഥാടനം റദ്ദാക്കേണ്ടി വന്നതെന്ന് അധികൃതര്‍ അറിയിച്ചു.ആയിരം വര്‍ഷങ്ങളില്‍ അധികമായി നടത്തി വരുന്ന ക്രോഗ് പാട്രിക് തീര്‍ത്ഥാടനം തന്റെ ഓര്‍മ്മയില്‍ ഇതാദ്യമായാണ് റദ്ദാക്കേണ്ട അവസ്ഥയുണ്ടാകുന്നതെന്ന് തൗവും(ഗാള്‍വേ) അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ മൈക്കില്‍ നേറി പറഞ്ഞു.

അത്രയ്ക്ക് ഗുരുതരമാണ് ക്രോഗ് പാട്രിക് മലയിലെ അവസ്ഥ.രക്ഷാപ്രവര്‍ത്തകര്‍ക്കായുള്ള ടെന്റുകള്‍ അടക്കം കാറ്റിനാല്‍ അതിരാവിലെ തകര്‍ന്നു. രാജ്യമൊട്ടാകെ ഇന്ന് കനത്ത മഴയുണ്ടാക്കും എന്നാണ് കാലാവസ്ഥ പ്രവചനം.

ഒരു കാലത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ കളിത്തൊട്ടിലായിരുന്ന അയര്‍ലണ്ടില്‍ വിശ്വാസത്തിനെതിരെ രൂക്ഷമായ അതിക്രമണം നടക്കുമ്പോഴും തങ്ങളുടെ പൂര്‍വികരുടെ വിശ്വാസ തീഷ്ണത അനുസ്മരിച്ചു കൊണ്ട് വ്രത ശുദ്ധിയോടെ ജന സഹസ്രങ്ങള്‍ ഇന്ന് മല കയറാന്‍ ഒരുങ്ങുമ്പോഴാണ് ‘കാലാവസ്ഥയുടെ പ്രതികൂലാവസ്ഥയില്‍ മല കയറരുത് ‘എന്ന അഭ്യര്‍ഥനയുമായി സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്തെത്തിയത്. 

സമുദ്ര നിരപ്പില്‍ നിന്നും 2,510 അടി ഉയരെ ,ബേസ് ക്യാമ്പില്‍ നിന്നും മൂന്നു മെല്‍ ഉയരത്തിലുള്ള മലമുകിളില്‍ എത്താന്‍ ഏകദേശം മൂന്ന് മണിക്കൂര്‍ സമയമെടുക്കും.മഴ കനത്താല്‍ ഇത് ഇരട്ടി സമയമാവുമെന്നു മാത്രമല്ല,അപകടകരമായ അവസ്ഥകളില്‍ ഉള്‍പ്പെടാനുള്ള സാധ്യതയും കൂടും.

റീക്ക് ഞായര്‍ ആയി ആചരിക്കുന്ന ഇന്ന് (ഞായറാഴ്ച )20,000 തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.വെളുപ്പിന് 5 മണി മുതല്‍ ഉച്ചവരെയുള്ള സമയത്തായിരിക്കും ഏറ്റവും കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നതെന്ന് ഗാര്‍ഡ അധികൃതര്‍ അറിയിച്ചിരുന്നു.

ശനിയാഴ്ച്ചത്തെ കാലാവസ്ഥ കണക്കിലെടുത്ത് ഇന്നും നല്ല കാലാവസ്ഥയായിരീക്കുമെന്ന പ്രതീക്ഷയില്‍ ആയിരക്കണക്കിന് പേര്‍ യാത്ര പുറപ്പെട്ടുകഴിഞ്ഞാണ് വാര്‍ഷിക തീര്‍ത്ഥാടനം റദ്ദാക്കിയ വിവരം അറിഞ്ഞത്.എങ്കിലും നൂറുകണക്കിന് തീര്‍ത്ഥാടകര്‍ ഗാര്‍ഡയുടെയും മറ്റ് സുരക്ഷാ അധികൃതരുടെയും മുന്നറിയിപ്പ് അവഗണിച്ച് മല കയറുന്നുണ്ട്.

 തൗവും(ഗാള്‍വേ) അതിരൂപതാ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മലമുകിളില്‍ നടത്താനിരുന്ന ദിവ്യബലി ക്രോഗ് പാട്രിക് മലയടിവാരത്തിന് സമീപമുള്ള ഗ്രാമമായ ലേസന്‍വേ പള്ളിയില്‍ നടത്തപ്പെട്ടു.തീര്‍ത്ഥാടകര്‍ക്കായി ഇന്ന് തുടര്‍ച്ചയായി ഇവിടെ ദിവ്യബലി അര്‍പ്പിക്കപ്പെടുമെന്നു സഭാ അധികൃതര്‍ അറിയിച്ചു,

ഡബ്ലിനില്‍ നിന്നും 268 കിലോ മീറ്ററും,കോര്‍ക്കില്‍ നിന്നും 281 കിലോ മീറ്ററും നോക്കില്‍ നിന്നും ഒന്നര മണിക്കൂറും ദൂരമുണ്ട് ക്രോഗ് പാട്രിക്ക് മലയിലേയ്ക്ക് />

Scroll To Top