Sunday December 04, 2016
Latest Updates

സര്‍ക്കാര്‍ നിരോധിച്ചിട്ടും വിശ്വാസവഴിയില്‍ ജനസഹസ്രങ്ങള്‍,ക്രോഗ് പാട്രിക്ക് തീര്‍ഥാടനം മുടങ്ങിയില്ല

സര്‍ക്കാര്‍ നിരോധിച്ചിട്ടും വിശ്വാസവഴിയില്‍ ജനസഹസ്രങ്ങള്‍,ക്രോഗ് പാട്രിക്ക് തീര്‍ഥാടനം മുടങ്ങിയില്ല

ഗാള്‍വേ :ശക്തമായ മഴയും വീശിയടിച്ച കാറ്റും വകവെയ്ക്കാതെ നൂറുകണക്കിനു വിശ്വാസികള്‍ തങ്ങളുടെ പൂര്‍വപിതാക്കള്‍ കാട്ടിത്തന്ന വഴിയിലൂടെ ക്രോഗ് പാട്രിക് മല കയറി.കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയും മുന്നറിയിപ്പുകളും അവഗണിച്ചു വിശ്വാസ് വഴിയെ യാത്ര ചെയ്യാനും ആയിരക്കണക്കിന് പേരുണ്ടായിരുന്നു,കുടുംബമൊന്നാകെയും,ഇടവകാ സമൂഹം ചേര്‍ന്നും ദൈവവഴികളില്‍ യാത്ര ചെയ്ത് അയര്‍ലണ്ടില്‍ വിശ്വാസം പകരാനെത്തിയ വിശുദ്ധ പാട്രിക്കിന്റെ സ്മരണ പുതുക്കി ആ വിശ്വാസധാരയില്‍ നിന്നും ഊര്‍ജം പകര്‍ന്നു.

നഗ്‌നപാദരായി പ്രാര്‍ഥനാ പൂര്‍വ്വം മലകയറിയെത്തിയവര്‍ ദൈവ സന്നിധിയില്‍ നന്ദിയര്‍പ്പിച്ച് മടങ്ങി സാരമായ പരിക്കുകളോടെയാണു എട്ടു വിശ്വാസികള്‍ മല കയറിയത്. പലര്‍ക്കും ശ്വാസതടസവും അനുഭവപ്പെട്ടു. സുരക്ഷസേനകരുടെ അഭിപ്രായത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ തീര്‍ഥാടകരില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു.കനത്ത മഴയും ചതുപ്പും നിറഞ്ഞമേഖലകളിലെ പാറകൂട്ടങ്ങളിലെ തെന്നലാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റീക്ക് സണ്‍ഡേയില്‍ വിശ്വാസികള്‍ക്ക് ഇത്തവണ ഭീഷണിയായത്,

മുന്നൂറിലധികം വോളണ്ടിയര്‍സ് ആണു പലയിടത്തുനിന്നുമായി സേവനം ചെയ്യുന്നതിനായി കൗണ്ടി മയോവില്‍ ഇന്നലെ എത്തിചേര്‍ന്നത്.കഴിഞ്ഞ രാത്രി ഉണ്ടായ കാറ്റില്‍ താത്കാലിക മെഡിക്കല്‍ സ്റ്റേഷനുകള്‍ തകര്‍ന്നടിഞ്ഞു.

രക്ഷാ പ്രവര്‍ത്തനത്തിനായി കരുതിയിരുന്ന ഹെലികൊപ്ട്ടരുകള്‍ സര്‍വീസ് നടത്തിയതെയില്ല.മലമുകിളില്‍ മുഴുവന്‍ മൂടല്‍ മഞ്ഞാല്‍ നിറഞ്ഞിരുന്നു 

ത്വാമിലെ കാതലിക്ക് ആര്‍ച്ച് ബിഷപ്പ് ഡോ. മൈക്കിള്‍ നേരിയുടെ രാവിലെ എട്ടുമണിക്ക് മലയടിവാരത്ത് ഒത്തു ചേര്‍ന്ന തീര്‍ഥാടകസംഘങ്ങള്‍  വിശുദ്ധബലി അര്‍പ്പിക്കുകയും റീക്ക് സണ്‍ ഡേ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.റീക്ക് സണ്‍ ഡേ തീര്‍ഥാടനം പിന്‍വലിച്ചതില്‍ തനിക്ക് ഖേദമുണ്ടെന്നും, കുട്ടിയായിരുന്ന കാലം മുതല്‍ താന്‍ ഈ ദിവസം മല കേറുന്നതാണെന്നും അദ്ദേഹം പറഞ്ഞു.അയര്‍ലണ്ടിലെ കത്തോലിക്കാ വിശ്വാസികളുടെ ഭവനങ്ങളില്‍ ഇന്നലത്തെ പ്രധാന ചര്‍ച്ചയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രോഗ് പാട്രിക് തീര്‍ഥാടനം ഇതാദ്യമായി നിര്‍ത്തി വെയ്‌ക്കേണ്ടി വന്ന സംഭവം തന്നെയായിരുന്നു.

Scroll To Top