Sunday December 11, 2016
Latest Updates

ഡബ്ലിനിലെ ക്രിമിനല്‍ ഗ്യാങ്ങുകളെ അടിച്ചമര്‍ത്തുമെന്ന് ഉപപ്രധാനമന്ത്രി

ഡബ്ലിനിലെ ക്രിമിനല്‍ ഗ്യാങ്ങുകളെ അടിച്ചമര്‍ത്തുമെന്ന് ഉപപ്രധാനമന്ത്രി

ഡബ്ലിന്‍:ഡബ്ലിനില്‍ ഓര്‍ഗനൈസ്ഡ് ക്രൈമുകലിലേര്‍പ്പെടുന്ന ഗ്യാങ്ങുകളെ അടിച്ചമര്‍ത്തുമെന്ന് ഉപപ്രധാനമന്ത്രിയും ജസ്റ്റിസ് മിനിസ്റ്ററുമായ ഫ്രാന്‍സസ് ഫിറ്റ്സ്ജെറാള്‍ഡ്. ഡബ്ലിനില്‍ പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ച്ചെ ഗാര്‍ഡ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫിറ്റ്സ്ജെറാള്‍ഡിന്റെ പ്രസ്താവന.

ഗാര്‍ഡയും ലാ ഗാര്‍ഡിയ സിവിലും ചേര്‍ന്നാണ് ഓര്‍ഗനൈസ്ഡ് ക്രൈമുകള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി നഗരത്തിലെ ആറ് ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. ഗാര്‍ഡ നാഷണല്‍ ഡ്രഗ്സ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോയിലെയും ക്രിമിനല്‍ അസറ്റ്സ് ബ്യൂറോയിലെയും 60ലേറെ ഓഫിസര്‍മാര്‍ പങ്കെടുത്ത റെയ്ഡില്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

ഓര്‍ഗനൈസ്ഡ് ക്രൈമുകളെപ്പറ്റി സംയുക്തമായി അന്വേഷണം നടത്താന്‍ സ്പെയിനുമായി തങ്ങള്‍ ധാരണയുണ്ടാക്കിയിരുന്നതായി ഫിറ്റ്സ്ജെറാള്‍ഡ് ഇന്നലെ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. സ്പെയിനിലും ഇത്തരത്തില്‍ റെയ്ഡ് നടത്തിയിട്ടുണ്ട്. സ്പാനിഷ് അധികൃതര്‍ക്ക് നന്ദിയറിയിച്ച മന്ത്രി, ഐറിഷ് ക്രിമിനലുകളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

Scroll To Top