Friday December 02, 2016
Latest Updates

ക്രിക്കറ്റ്: സ്വന്തം മണ്ണില്‍ അയര്‍ലണ്ടിന് പടുകൂറ്റന്‍ തോല്‍വി

ക്രിക്കറ്റ്: സ്വന്തം മണ്ണില്‍ അയര്‍ലണ്ടിന് പടുകൂറ്റന്‍ തോല്‍വി

ഡബ്ലിന്‍:കെപിസി ഗ്രൂപ്പ് രണ്ടാം ഏകദിനത്തില്‍ അയര്‍ലണ്ടിന് ശ്രീലങ്കയ്‌ക്കെതിരെ 136 റണ്‍സിന്റെ വമ്പന്‍ തോല്‍വി. ഇതോടെ പരമ്പര 20ന് ശ്രീലങ്ക സ്വന്തമാക്കി. സ്‌കോര്‍: ശ്രീലങ്ക 3778 (50 ഓവര്‍), അയര്‍ലണ്ട് 241 ഓള്‍ ഔട്ട് (45 ഓവര്‍).

മാലഹൈഡില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 8 വിക്കറ്റിന് 377 എന്ന വമ്പന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. അയര്‍ലണ്ടിന്റെ മണ്ണില്‍ ഒരു രാജ്യം നേടുന്ന ഏറ്റവും വലിയ സ്‌കോറാണ് ഇത്. 377ല്‍ 212 രണ്‍സും ബൗണ്ടറികളിലൂടെ നേടിയ ശ്രീലങ്കന്‍ താരങ്ങള്‍ 32 ഫോറുകളും 14 സിക്‌സുകളുമാണ് അടിച്ചുകൂട്ടിയത്.

ഓപ്പണിങ് കൂട്ടുകെട്ടില്‍ കുശാല്‍ പെപേരയും ധനുഷ്‌ക ഗുണതിലകയും ചേര്‍ന്ന് 164 പന്തില്‍ നേടിയ 147 റണ്‍സാണ് ലങ്കന്‍ കാഹളത്തിന് അടിയത്തറയായത്. ശേഷം വന്ന പ്രസന്ന 46 പന്തുകളില്‍ 95 റണ്‍സ് അടിച്ചുകൂട്ടി അയര്‍ലണ്ടിനെ നിരാശയിലാഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് നിരയില്‍ നിന്നും ബാറ്റ്‌സ്മാന്മാര്‍ ഒന്നൊന്നായി കൊഴിഞ്ഞുപോകാന്‍ തുടങ്ങിയതോടെ ശ്രീലങ്ക വിജയവും പരമ്പരയും ഉറപ്പിക്കുകയായിരുന്നു. ആന്‍ഡി മക്ബ്രിന്‍ (64 പന്തില്‍ 79) തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചു. ഏഴു ഫോറുകളും രണ്ട് സിക്‌സുകളുമാണ് മക്ബ്രിന്‍ നേടിയത്. ജോണ്‍ ആന്‍ഡേഴ്‌സണ്‍ 34 റണ്‍സെടുത്ത് മക്ബ്രിന് കൂട്ടു നല്‍കി. 36 റണ്‍സോടെ സ്റ്റുവര്‍ട്ട് പോയ്ന്ററും തിളങ്ങി

Scroll To Top