Saturday December 10, 2016
Latest Updates

ക്രിക്കറ്റ് അയര്‍ലണ്ടിന് ഇന്ത്യന്‍ കോടീശ്വരന്‍ പല്ലോന്‍ജി മിസ്ത്രിയുടെ സ്‌പോണ്‍സര്‍ഷിപ്പ് 

ക്രിക്കറ്റ് അയര്‍ലണ്ടിന് ഇന്ത്യന്‍ കോടീശ്വരന്‍ പല്ലോന്‍ജി മിസ്ത്രിയുടെ സ്‌പോണ്‍സര്‍ഷിപ്പ് 

ഡബ്ലിന്‍: ക്രിക്കറ്റ് അയര്‍ലണ്ടിന് ഇന്ത്യക്കാരന്‍ പല്ലോന്‍ജി മിസ്ത്രിയുടെ ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ്. അടുത്ത പത്ത് വര്‍ഷത്തേക്കാണ് പല്ലോന്‍ജി ഗ്രൂപ്പ് ക്രിക്കറ്റ് അയര്‍ലണ്ടിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചത്.ശത കോടികളുടെ കരാറാണ് ഒപ്പ് വച്ചത്. 

ഐറിഷ് ക്രിക്കറ്റിന്റെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിയുള്ള ഈ കരാര്‍ വഴി നൂറുകണക്കിന് സ്‌കോളര്‍ഷിപ്പുകളും ലക്ഷ്യമിടുന്നുണ്ട്.

ക്രിക്കറ്റ് അയര്‍ലണ്ട് അക്കാദമിയുടെ പേര് മാറ്റാനുള്ള അവകാശം കൂടി ഉള്‍പ്പെടുന്ന കരാറാണ് ഒപ്പ് വച്ചത്. ഈ കരാറിന്റെ ഭാഗമായി ക്രിക്കറ്റ് അയര്‍ലണ്ടിന്റെ പേര് ഇനി മുതല്‍ ‘ഷപൂര്‍ജി പല്ലോന്‍ജി ക്രിക്കറ്റ് അയര്‍ലണ്ട് അക്കാദമി’ എന്ന പേരില്‍ അറിയപ്പെടും. 

ട്രിനിറ്റി കോളജില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി പാസ്‌കല്‍ ഡോനഗ് പല്ലോന്‍ജി മിസ്ത്രിയുമായി ഒപ്പിട്ട കരാറിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റ് അയര്‍ലണ്ടിന്റെ സിഇഒ വാറന്‍ ഡ്യൂട്രമും ചടങ്ങില്‍ പങ്കെടുത്തു. ഐറിഷ് പൌരത്വം സ്വീകരിച്ച ആളെന്ന നിലയില്‍ ഈ കരാര്‍ താന്‍ അയര്‍ലണ്ടിന് നല്‍കുന്ന ചെറിയ ഒരു സംഭാവനയാണെന്ന് ഇതോടനുബന്ധിച്ച് അയച്ച സന്ദേശത്തില്‍ പല്ലോന്‍ജി മിസ്ത്രി പറഞ്ഞു. ഐറിഷ് ക്രിക്കറ്റിന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ കരാര്‍ സഹായകമാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. 

ക്രിക്കറ്റ് അയര്‍ലണ്ടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അക്കാദമിയിലെ കുട്ടികള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയര്‍ലണ്ടിലെ അടുത്ത തലമുറയെ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് കളിക്കാരായി വളര്‍ത്തുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് സിഇഒ വാറന്‍ പറഞ്ഞു. പല്ലോന്‍ജി മിസ്ത്രി ഗ്രൂപ്പുമായുള്ള കരാറിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Scroll To Top