Wednesday December 07, 2016
Latest Updates

ഇന്ത്യയില്‍ കളിച്ചു ജയിക്കാന്‍ അയര്‍ലണ്ട്,തോറ്റെങ്കില്‍ ലോകകപ്പ് കളിക്കാനാവില്ല …

ഇന്ത്യയില്‍ കളിച്ചു ജയിക്കാന്‍ അയര്‍ലണ്ട്,തോറ്റെങ്കില്‍ ലോകകപ്പ് കളിക്കാനാവില്ല …

ന്യൂ ഡല്‍ഹി :അഫ്ഗാനിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഐറിഷ് ടീം ഇന്ത്യയിലെത്തും. ന്യൂഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. മൂന്ന് ട്വന്റി 20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് മൂന്നാഴ്ച നീളുന്ന പര്യടനത്തിലുള്ളത്. മാര്‍ച്ച് 8നാണ് പര്യടനം തുടങ്ങുക.

2018ലെ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ യോഗ്യത നേടാനുള്ള അവസരം കൂടിയാണ് അയര്‍ലണ്ടിന് ഈ മത്സരങ്ങള്‍. മാര്‍ച്ച് 15 മുതല്‍ 24 വരെ നടക്കുന്ന ഏകദിനങ്ങളില്‍ വിജയിച്ചാലേ അയര്‍ലണ്ടിന് ലോകകപ്പില്‍ പങ്കെടുക്കാന്‍ കളമൊരുങ്ങൂ. ബെല്‍ഫാസ്റ്റില്‍ നടന്ന ഏകദിന പരമ്പരയില്‍ അഫ്ഗാനോട് 2-2 സമനിലയിലാണ് അയര്‍ലണ്ട് പിരിഞ്ഞത്.

Scroll To Top