Tuesday December 06, 2016
Latest Updates

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ വചനശുശ്രൂഷ ശനിയാഴ്ച്ച ഡബ്ലിനില്‍ 

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ വചനശുശ്രൂഷ ശനിയാഴ്ച്ച ഡബ്ലിനില്‍ 

ഡബ്ലിന്‍:ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തില്‍ ഈ മാസം 22 ശനിയാഴ്ച 3 മണി മുതല്‍ 6 മണി വരെ ഡബ്ലിനിലെ പാമേഴ്‌സ് ടൌണ്‍ കമ്യൂണിറ്റി സ്‌കൂളില്‍ (Pobalscoil Iosolde), Kennelsfort Road, Palmerstown, Dublin 20)നടത്തുന്ന വചന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രസ്തുത യോഗത്തില്‍ പ്രശസ്ത സുവിശേഷകന്‍ ഷൈജന്‍ ജോസഫ് സുവിശേഷ സന്ദേശം നല്‍കും. സഭാഭേദം കൂടാതെ സുവിശേഷ തല്‍പരരായ വ്യക്തികള്‍ കുടുംബമായി ഈ യോഗത്തില്‍ സംബന്ധിക്കുന്നതിന് പ്രാര്‍ത്ഥനയോടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0872182948

Scroll To Top