Monday December 05, 2016
Latest Updates

സി ആര്‍ എഫിന്റെ വചനശുശ്രൂഷ ഇന്ന് വൈകിട്ട് പാമേഴ്‌സ് ടൌണില്‍

സി ആര്‍ എഫിന്റെ വചനശുശ്രൂഷ ഇന്ന് വൈകിട്ട് പാമേഴ്‌സ് ടൌണില്‍

ഡബ്ലിന്‍:ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തില്‍ നടത്തി വരുന്ന വചന ശുശ്രൂഷ ഈ മാസം 22 ശനിയാഴ്ച 3 മണി മുതല്‍ 6 മണി വരെ ഡബ്ലിനിലെ പാമെഴ്‌സ് ടൌണ്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ (Pobalscoil Iosolde), Kennelsfort Road, Palmerstown, Dublin 20) നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തില്‍ പ്രശസ്ത സുവിശേഷകന്‍ ഷൈജന്‍ ജോസഫ് സുവിശേഷ സന്ദേശം നല്‍കും.സഭാഭേദം കൂടാതെ സുവിശേഷ തല്‍പരരായ വ്യക്തികള്‍ കുടുംബമായി ഈ യോഗത്തില്‍ സംബന്ധിക്കുന്നതാണ്.

മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം.ജീവിതത്തിന് രൂപാന്തരവും സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിര്‍മ്മല സുവിശേഷം കേള്‍ക്കുവാന്‍ ഏവരെയും കുടുംബസമ്മേതം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0872182948

Scroll To Top