Sunday December 04, 2016
Latest Updates

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യൂറോപ്പ് കണ്‍വെന്‍ഷന്‍ സമാപിച്ചു

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യൂറോപ്പ് കണ്‍വെന്‍ഷന്‍ സമാപിച്ചു

ഈസ്റ്റ് ഹാം :നിറഞ്ഞ ജന സാനിധ്യത്തി ക്രിസ്ത്യന്‍ റിവൈവ ഫെല്ലോഷിപ്പിന്റെ യൂറോപ്പ് കണ്‍വെന്‍ഷന്‍ മെയ് 31ന് ഈസ്റ്റ്ഹാമില്‍ സമാപിച്ചു. മനുഷ്യ ഹൃദയത്തിന്റെ ശൂന്യത അകറ്റാന്‍ യേശുക്രിസ്തുവിന് മാത്രമെ കഴിയൂ എന്നും, ക്രിസ്തുവിന്റെ ആര്‍ദ്ര സ്‌നേഹം ഏത് തലത്തിലുള്ള മനുഷ്യനെയും താങ്ങി നടത്തുവാന്‍ കഴിവുള്ളതാണെന്നും പ്രശസ്ത സുവിശേഷകനും കോലഞ്ചേരി കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാളുമായ പ്രൊഫ. എം. വൈ. യോഹന്നാന്‍ പ്രസ്താവിച്ചു.
യോഗത്തില്‍ ഐസക്ക് ജോണ്‍ ആമുഖസന്ദേശം നല്‍കി. ജീവിതത്തിന് രൂപാന്തരവും, സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിര്‍മ്മല സ്‌നേഹം അനുഭവിച്ചറിയുവാന്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്നുകൂടിയ വിശ്വാസികള്‍ക്ക് കഴിഞ്ഞു. 
പ്രൊഫ.എം. വൈ. യോഹന്നാന്‍ രചിച്ച 83 ാം മത്തെ പുസ്തകം (അഴിയാക്കുരുക്കുകള്‍) ചടങ്ങില്‍ പ്രകാശനം ചെയ്തു.my yo

Scroll To Top