Thursday December 08, 2016
Latest Updates

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് അയര്‍ലണ്ട് കണ്‍വെന്‍ഷന്‍ സമാപിച്ചു

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് അയര്‍ലണ്ട് കണ്‍വെന്‍ഷന്‍ സമാപിച്ചു

കാവന്‍ :അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഒരുക്കിയ അയര്‍ലണ്ട് ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിസാന്ദ്രമായ സമാപനം.ഡബ്ലിനിലും.കോര്‍ക്കിലും,ഗോള്‍വെയിലും,കാവനിലുമായാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടത്.

പ്രസ്തുത യോഗങ്ങളില്‍ പ്രശസ്ത സുവിശേഷകന്‍ പ്രാഫ. എം. വൈ. യോഹാന്‍ മുഖ്യ സുവിശേഷസന്ദേശം നല്‍കി.ജോ കുര്യാക്കോസ്, ഷൈജന്‍ ജോസഫ് എന്നിവരും വചനസന്ദേശം നല്‍കി. മനുഷ്യ ഹൃദയത്തിന്റെ ശൂന്യത അകറ്റാന്‍ യേശുക്രിസ്തുവിന് മാത്രമെ കഴിയൂ എന്നും,ക്രിസ്തുവിന്റെ ആര്‍ദ്ര സ്‌നേഹം ഏത് തലത്തിലുള്ള മനുഷ്യനെയും താങ്ങി നടത്തുവാന്‍ കഴിവുള്ളതാണെന്നും അനുഭവിച്ചറിയുവാന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് വിശ്വാസികള്‍ക്ക് കഴിഞ്ഞു.

കാവന്‍ കണ്‍വെന്‍ഷന്‍

കാവന്‍ കണ്‍വെന്‍ഷന്‍

 

ജൂണ്‍ 5 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെhttp: //www.crfgospel.org/Europe/ ക്ലിക്ക് ചെയ്യുകcav 2

Scroll To Top