Thursday September 21, 2017
Latest Updates

ഗോള്‍വേയില്‍ ഇന്ന് സി ആര്‍ എഫ് കണ്‍വെന്‍ഷന്‍ ,നാളെ ഡബ്ലിനില്‍

ഗോള്‍വേയില്‍  ഇന്ന് സി ആര്‍ എഫ് കണ്‍വെന്‍ഷന്‍ ,നാളെ ഡബ്ലിനില്‍

ഡബ്ലിന്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ(സി ആര്‍ എഫ് )ആഭിമുഖ്യത്തില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനുകള്‍ക്ക് നാളെ സമാപനം.

മെയ് 19ന് ബെല്‍ഫാസ്റ്റില്‍ നിന്നും ആരംഭിച്ച് ഡബ്ലിന്‍ (പാമേഴ്‌സ് ടൗണ്‍ ),കോര്‍ക്ക് എന്നിവിടങ്ങളിലായി നടത്തപ്പെട്ട കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ നൂറുകണക്കിന് പേര്‍ പങ്കെടുക്കാനെത്തി.

ഗോള്‍വേയില്‍ ഇന്നും,ഡബ്ലിനിലെ സാന്‍ട്രിയില്‍ നാളെയും കണ്‍വെന്‍ഷന്‍ നടത്തപ്പെടും.സുവിശേഷകരായ വി.എം. എല്‍ദോസ്,ഷൈജ എല്‍ദോസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം. വൈ. യോഹന്നാന്‍ കോലഞ്ചേരിയില്‍ നിന്നും സുവിശേഷ സന്ദേശം നല്‍കും.

മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. ജീവിതത്തിന് രൂപാന്തരവും, സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിര്‍മ്മല സുവിശേഷം കേള്‍ക്കുവാന്‍ ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടൂതല്‍ വിവരങ്ങള്‍ക്ക് താഴെകാണുന്ന വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്.
http://www.crfgospel.org
കൂടുതല്‍ വിവരങ്ങള്‍ക്ക് :
0873267251

Scroll To Top